Webdunia - Bharat's app for daily news and videos

Install App

'കട്ട വെയ്റ്റിംഗ്, പൊളിക്കും, കിടു'- ഇൻസ്റ്റഗ്രാമിലെ കമന്റുകൾ കണ്ട് അന്തംവിട്ട് നൈജീരിയൻ നടൻ

അല്ല ബ്രോ എന്താണീ പൊളിക്കും? അർത്ഥം ചോദിച്ച നൈജീരിയൻ താരത്തിനു മറുപടിയും മലയാളത്തിൽ തന്നെ!

Webdunia
വെള്ളി, 5 ജനുവരി 2018 (18:05 IST)
പൊളിക്കും ബ്രോ, കട്ട വെയിറ്റിംഗ്..ന്യൂ ജനറേഷന്‍കാര്‍ സംഭാവന ചെയ്ത ഈ വാക്കുകള്‍ ഇപ്പോള്‍ മലയാളത്തിൽ മാത്രമല്ല അങ്ങ് നൈജീരിയ വരെ എത്തിക്കഴിഞ്ഞു. നൈജീരിയന്‍ നടനായ സാമുവല്‍ റോബിന്‍സണാണ് അതിനു പിന്നിൽ.
 
സൗബിന്‍ സാഹീര്‍ നായകനായി നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നടനായും സംവിധായകനായും പ്രേക്ഷക ഹൃദയം കവര്‍ന്ന സൗബിന്‍ നായകമായെത്തുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് സാമുവല്‍ റോബിന്‍സൺ. 
 
ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ കമന്റ് ചെയ്ത ന്യൂജെന്‍ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് നടക്കുകയാണ്  റോബിന്‍സണ്‍. പൊളി, കട്ടവെയിറ്റിങ്ങ്, തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥമറിയാതെ റോബിന്‍സണ്‍ അവസാനം ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
 
പൊളി അല്ലെങ്കില്‍ പൊളിക്കും, കട്ടവെയിറ്റിങ് എന്ന വാക്കുകളുടെ അര്‍ത്ഥമെന്താണ്, ധാരാളംപേര്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇങ്ങനെ കമന്റ് ചെയ്തു കണ്ടു. താരം ഫേസ്ബുക്കിലൂടെ ചോദിച്ചു. എന്നാല്‍ അതിനും പലരും മലയാളത്തില്‍ തന്നെയാണ് മറുപടി നല്‍കിയത്. അതൊക്കെ കണ്ട് റോബിന്‍സണ്‍ അന്തം വിട്ടു, വീണ്ടും ഒരു പോസ്റ്റ് കൂടിയിട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments