Webdunia - Bharat's app for daily news and videos

Install App

തകർന്നടിഞ്ഞ് നീരാളി, അന്തം വിട്ട് മോഹൻലാൽ ആരാധകർ !

Webdunia
ശനി, 14 ജൂലൈ 2018 (13:40 IST)
ഒരുപാട് പ്രതീക്ഷകളോടെയാണ് ഏവരും മോഹൻലാലിന്റെ പുതിയ ചിത്രമായ 'നീരാളി' കാണാൻ തിയേറ്ററുകളിലേക്ക് എത്തിയത്. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ലാലേട്ടൻ ചിത്രം റിലീസാകുന്നത്. മാത്രമല്ല, കഥ കേട്ടയുടൻ മോഹൻലാൽ ഡേറ്റ് നൽകുകയും മറ്റ് ചിത്രങ്ങൾ മാറ്റിവച്ച് നീരാളി തുടങ്ങുകയും ചെയ്തതോടെ ഈ സിനിമ എന്തായിരിക്കുമെന്ന ആകാംക്ഷ ഏവരിലുമുണ്ടായി.
 
എന്നാൽ എല്ലാ പ്രതീക്ഷകളെയും തകർത്തിരിക്കുകയാണ് നീരാളി. എട്ടുമാസമായി തങ്ങൾ കാത്തിരുന്നത് ഇതുപോലെ ഒരു സിനിമയ്ക്കായിരുന്നോ എന്നാണ് മോഹൻലാൽ ആരാധകർ പോലും ചോദിക്കുന്നത്. ഒരു നല്ല പ്ലോട്ടായിരുന്നു എങ്കിലും അതീവ ദുർബലമായ തിരക്കഥയും കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങളും ചിത്രത്തെ അസഹനീയമായ കാഴ്ചയാക്കി മാറ്റുന്നു. നിലവാരം കുറഞ്ഞ വി എഫ് എക്സ് ദൃശ്യങ്ങൾ പ്രേക്ഷകരെ വിരസതയുടെ നീരാളിപ്പിടുത്തത്തിലേക്ക് വലിച്ചെറിയുകയാണ്.
 
ഒരു സർവൈവൽ ത്രില്ലർ എന്ന് രീതിയിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കേണ്ടിയിരുന്ന നീരാളിയെ പക്ഷേ തിയേറ്ററുകളിൽ പ്രേക്ഷകർ കൈയൊഴിയുകയാണ്. രണ്ടാം പകുതിയുടെ ഇഴച്ചിലും ഒരു ത്രില്ലും സമ്മാനിക്കാത്ത ക്ലൈമാക്സും ചിത്രത്തിന്റെ ബോക്സോഫീസ് പ്രകടനത്തിന് വിനയായി. ഇടവിട്ടുവരുന്ന ഫ്ലാഷ്ബാക്ക് രംഗങ്ങൾ മടുപ്പുളവാക്കിയപ്പോൾ നദിയ മൊയ്‌തുവിന്റെ അഭിനയപ്രകടനം സിനിമയുടെ മൊത്തമായുള്ള കൃത്രിമഭാവത്തിന് ആക്കം കൂട്ടി.
 
കാർട്ടൂൺ ചാനലുകൾ കാണുന്ന കുട്ടികളെപ്പോലും ആകർഷിക്കാത്ത ഗ്രാഫിക്സ് രംഗങ്ങൾ സിനിമയെ തകർത്തുകളയുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ. എന്തായാലും മോഹൻലാൽ ആരാധകർക്ക് വലിയ നിരാശയാണ് നീരാളി സമ്മാനിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments