Webdunia - Bharat's app for daily news and videos

Install App

കോടികള്‍ മുടക്കി നയന്‍‌താര തന്റെ കാമുകന് നല്‍കിയ സ്നേഹസമ്മാനം എന്ത് ?

കോടികള്‍ മുടക്കി നയന്‍‌താര കാമുകന് നല്‍കിയ സമ്മാനം ഇതോ?

Webdunia
വ്യാഴം, 27 ജൂലൈ 2017 (15:45 IST)
നയന്‍താരയെ പറ്റി പല ഗോസിപ്പുകള്‍ വരുന്നുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തിലും പെരുമാറ്റത്തിന്റെ കാര്യത്തിലും ആര്‍ക്കും ഈ താരത്തെ പറ്റി മോശം അഭിപ്രായമില്ല. നയന്‍‌താര എന്നും ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നത് കാമുകന്മാരുടെ കാര്യത്തിലാണ്.
 
ചിമ്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഇവരുടെ പ്രണയകഥ സോഷ്യല്‍ മീഡിയകളും നവമാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു. അതിന് ശേഷമാണ് പ്രഭുദേവയുമായി പ്രണയത്തിലായത്. വിവാഹം വരെ എത്തിനിന്ന ആ ബന്ധത്തിന് ആയുസ് തീരെ കുറവായിരുന്നു.
 
താരം യുവ സംവിധായകനായ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണ്. ‘നാനും റൗഡി താന്‍ ‘എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് നയന്‍ താരയും വിഘ്‌നേശും തമ്മില്‍ അടുക്കുന്നത്. ചിത്രത്തില്‍ നയന്‍‌താര നായികയായിരുന്നു. വിഘനേശ് സംവിധനം ചെയ്ത ചിത്രമാണിത്.
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത് നയന്‍‌താര കാമുകന് പിറന്നാള്‍ സമ്മാനമായി കൊടുത്ത ബിഎംഡബ്ല്യു കാറിനെ പറ്റിയാണ്.  കോടികള്‍ മുടക്കിയാണ് താരം കാമുകന് കാറുവാങ്ങി കൊടുത്തത്. രണ്ടുപേരും ഇപ്പോള്‍ ചെന്നൈയില്‍ ഒന്നിച്ചാണ് താമസം എന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ സംവിധായകനുമായി നയന്‍‌താരയുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments