Webdunia - Bharat's app for daily news and videos

Install App

സംസ്ഥാന അവാര്‍ഡിനായി മമ്മൂട്ടിയുടെ നാല് സിനിമകള്‍ പരിഗണനയില്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടാന്‍ നന്‍പകല്‍ നേരത്ത് മയക്കം

Webdunia
ശനി, 1 ഏപ്രില്‍ 2023 (17:08 IST)
2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി ലഭിക്കാന്‍ കൂടുതല്‍ സാധ്യത. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുള്ളത്. അതിനെ കവച്ചുവയ്ക്കുന്ന ഒരു പ്രകടനവും സമീപകാലത്ത് ആരില്‍ നിന്നും കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
 
ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ നാല് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടേതായി അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത്. ഇതില്‍ പുഴു ഒ.ടി.ടി. റിലീസ് ആയിരുന്നു. മറ്റ് മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയം നേടിയവയാണ്. ഇതില്‍ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
 
ഭീഷ്മ പര്‍വ്വത്തില്‍ മാസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ പുഴുവിലും റോഷാക്കിലും നന്‍പകല്‍ നേരത്ത് മയക്കത്തിലും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി പകര്‍ന്നാടിയത്. ഈ പ്രകടനങ്ങളെ ജൂറിക്ക് നിഷേധിക്കാനാവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മലയാളത്തില്‍ 2022 ല്‍ മമ്മൂട്ടി ചെയ്ത പോലെ അഭിനയ പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളൊന്നും ആരും ചെയ്തിട്ടില്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഒരേസമയം നാല് സിനിമകള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments