പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു സ്പോര്‍ട്സ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ സിനിമയ്ക്ക് മുമ്പ് രണ്ടാളും ഒന്നിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ കോഴിക്കോട് വെച്ച് തുടങ്ങും.
എം.ടിയുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലൊന്നായാണ് 'ഓളവും തീരവും'. സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബാപ്പുട്ടി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഓളവും തീരവും' ആദ്യ സിനിമയില്‍ ഇതേ കഥാപാത്രത്തെ മധുവാണ് അവതരിപ്പിച്ചത്.
ആന്തോളജിയില്‍ രണ്ട് ചിത്രങ്ങള്‍ പ്രിയദര്ശന് സംവിധാനം ചെയ്യും.ബിജുമോനോന് നായകനാവുന്ന 'ശിലാലിഖിതം' ആണ് മറ്റൊരു ചിത്രം.