നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തില്‍ ശക്തമായ കഥാപാത്രത്തെ നടി പൂര്‍ണിമ ഇന്ദ്രജിത്തും അവതരിപ്പിക്കുന്നുണ്ട്.
നിവിന്‍ പോളിയുടെ കഥാപാത്രമായ മട്ടാഞ്ചേരി മൊയ്തുവിന്റെ ഉമ്മയായി പൂര്‍ണിമ വേഷമിടുന്നു. ജൂണ്‍ മൂന്നിന് സിനിമ തിയേറ്ററുകളിലെത്തും.
പല പല ഗെറ്റപ്പുകളില്‍ നിവിന്‍പോളി എത്തുന്നുണ്ട് എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും അത് അവസാനിപ്പിക്കാനായി തൊഴിലാളികള്‍ നടത്തിയ സമരവും ആണ് ചിത്രം പറയുന്നത്.