Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദുബായില്‍ വെച്ച് കല്യാണം വേണ്ട, തീരുമാനം മാറ്റി നാഗകന്യക നടി മൗനി റോയ്

ദുബായില്‍ വെച്ച് കല്യാണം വേണ്ട, തീരുമാനം മാറ്റി നാഗകന്യക നടി മൗനി റോയ്

കെ ആര്‍ അനൂപ്

, വ്യാഴം, 16 ഡിസം‌ബര്‍ 2021 (17:31 IST)
ബോളിവുഡ് നടി മൗനി റോയുടെ വിവാഹം ജനവരിയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.തന്റെ ബോയ്ഫ്രണ്ടും ബിസിനസുകാരനായ സൂരജ് നമ്പ്യാരുമായുളള കല്യാണം ദുബായില്‍ വെച്ച് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇരുവരും ഈ തീരുമാനം മാറ്റിയെന്നും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്ത്യയില്‍ തങ്ങളുടെ കല്യാണം ആഘോഷിക്കണമെന്ന് മൗനി റോയ് തീരുമാനിച്ചതെന്നാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.
 
ജനുവരി അവസാനം മൗനി റോയിയുടെ വിവാഹം നടക്കും. ഒരുപക്ഷേ നേരത്തെ നടക്കേണ്ടിയിരുന്ന വിവാഹം കോവിഡ് കാരണം വൈകുകയായിരുന്നു. സൂരജ് ദുബായില്‍ ബാങ്കറും ബിസിനസുകാരനുമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുഷ്പ'യ്ക്ക് വേണ്ടി ഞാന്‍ കഠിനാധ്വാനം ചെയ്തു, ബുദ്ധിമുട്ട് തോന്നിയത് പാട്ട് ചിത്രീകരണം : രശ്മിക മന്ദാന