Webdunia - Bharat's app for daily news and videos

Install App

ആ മോഹൻലാൽ ചിത്രം വൈകാൻ കാരണം മമ്മൂട്ടി?!

ചിപ്പി പീലിപ്പോസ്
ശനി, 26 ഒക്‌ടോബര്‍ 2019 (13:19 IST)
പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രം മോഹൻലാലിനു സമ്മാനിച്ചത് സംവിധായകൻ വൈശാഖ് ആണ്. പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി കൈപിടിച്ചുയർത്തിയ വൈശാഖ്. ഇതിനുശേഷം മധുരരാജ എന്ന മെഗാപടവും വൈശാഖ് സംവിധാനം ചെയ്തു. മോഹൻലാലിന്റെ ആദ്യ നൂറ് കോടി ചിത്രമായിരുന്നു പുലിമുരുകനെങ്കിൽ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രമാണ് മധുരരാജ. രണ്ടിനും പിന്നിൽ വൈശാഖ് എന്ന ഹിറ്റ്മേക്കർ.
 
ഇതിനിടെ മോഹൻലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ചിത്രം ഒരുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ സിനിമ ഉടൻ ഉണ്ടാകില്ലെന്നാണ് പുതിയ അറിയിപ്പ്. അതിനിടയിലാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട് വരുന്നത്. ഇതോടെ മോഹൻലാൽ ചിത്രം വൈകാൻ കാരണം മമ്മൂട്ടിയാണെന്നും ഈ ചിത്രത്തിനായി വൈശാഖ് മോഹൻലാൽ ചിത്രം പിന്നീടത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ചില കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
 
എന്നാൽ, വൈശാഖ് - മോഹൻലാൽ ചിത്രം വൈകാൻ കാരണം അദ്ദേഹത്തിന്റെ തന്നെ ഡേറ്റ് പ്രശ്നമാണ്. താൻ തന്നെ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജിന്റെ എമ്പുരാനിലേക്ക് കടക്കാനാണ് മോഹൻലാലിന്റെ നിലവിലെ പ്ലാൻ. ഇതിനു ശേഷം മാത്രമേ വൈശാഖ് ചിത്രം ഉണ്ടാവുകയുള്ളു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments