Webdunia - Bharat's app for daily news and videos

Install App

താരസംഘടനയിൽ അടിമുടി അഴിച്ചുപണി; മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റ്? പ്രതികരണവുമായി ഇടവേള ബാബു

മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റ്? പ്രതികരണവുമായി ഇടവേള ബാബു

Webdunia
വെള്ളി, 8 ജൂണ്‍ 2018 (17:15 IST)
താര സംഘടന അമ്മയിൽ അടിമുടി അഴിച്ചുപണിയെന്ന് സൂചന. നിലവിലെ ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറൽ ബോഡി യോഗത്തിലായിരിക്കും എല്ലാത്തിനും തീരുമാനമുണ്ടാകുക. എന്നാൽ അമ്മയുടെ പുതിയ പ്രസിഡന്റ് മോഹൻലാലായിരിക്കുമെന്നുള്ള വാർത്തകളായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഭാരവാഹികളെക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് സെക്രട്ടറി ഇടവേള ബാബു. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
"മൂന്ന് വർഷം കൂടുമ്പോൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാറുണ്ട്. എല്ലാ വർഷവും ജൂൺ അവസാനത്തോടുകൂടിയാണ് യോഗം നടക്കാറുള്ളത്. പ്രസിഡന്റ് ആരാകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്തടിസ്ഥനത്തിലാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നതെന്ന് എനിക്കറിയില്ല"- ഇടവേള ബാബു കൂട്ടിച്ചേർത്തു.
 
പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഈ മാസം അമ്മ ജനറൽ ബോഡി യോഗം വിളിച്ചിരിക്കുന്നത്. നിലവിലെ പ്രസിഡന്റായ ഇന്നസെന്റിന്റെ ആവശ്യപ്രകാരമാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ കൊടുത്തിരിക്കുന്നതെന്നും സൂചനയുണ്ടായിരുന്നു. കഴിഞ്ഞ 17 വർഷമായി അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയായിരുന്നു. ഇന്നസെന്റ് ഈ സ്ഥാനം ഒഴിയുന്നതോടുകൂടി ആരായിരിക്കും ആ സ്ഥാനത്തേക്ക് വരുന്നതെന്നുള്ള ചർച്ച കുറച്ച് ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങൾക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹൻലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇന്നസെന്റിനെ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments