Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്റർ ഇളക്കി മറിക്കാൻ താരരാജാവിന്റെ മകന്റെ എൻട്രി!

ആദിയായി പ്രണവ് മോഹന്‍ലാല്‍ !

തിയേറ്റർ ഇളക്കി മറിക്കാൻ താരരാജാവിന്റെ മകന്റെ എൻട്രി!
, ബുധന്‍, 5 ജൂലൈ 2017 (11:18 IST)
മലയാള സിനിമാ ലോകം കാത്തിരുന്ന ആ ചരിത്ര മുഹൂര്‍ത്തം അടുത്തെത്തി. സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രത്തിന്റെ പൂജ നടന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് പേര് പ്രഖ്യാപിച്ചത്. കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്ന പ്രണവിന്റെ ചിത്രത്തിനൊപ്പമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ . ആദിയെന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുക.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മിക്കുന്നത്. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഇതുവരെ ചെയ്ത എട്ട് സിനിമകളില്‍ അനുഭവിക്കാത്ത ടെന്‍ഷനാണ് ഈ ചിത്രത്തിനുവേണ്ടി അനുഭവിക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മടുത്തു... എനിക്കിനി വയ്യ; മമ്മൂട്ടി വ്യക്തമാക്കി