മടുത്തു... എനിക്കിനി വയ്യ; മമ്മൂട്ടി വ്യക്തമാക്കി
ഒരേ പോലെ തന്നെയല്ലേ അതുമെന്നായിരുന്നു ചോദ്യം
മമ്മൂട്ടി - ഡെന്നീസ് ജോസഫ് - ജോഷി കൂട്ടുകെട്ട് ഒന്നിച്ചത് 1985ല്‍ പുറത്തിറങ്ങിയ നിറക്കൂട്ട് എന്ന ചിത്രമായിരുന്നു. ആ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു നിറക്കൂട്ട്. നിറക്കൂട്ടിന്റെ വിജയം ഈ ഇവരെ വീണ്ടും ഒന്നിപ്പിച്ചു. എന്നാല്‍, അതിനുശേഷം ഒന്നിച്ചപ്പോഴൊക്കെ വിജയത്തെക്കാള്‍ കൂടുതല്‍ പരാജയമാണ് ഉണ്ടായത്. പിന്നീട് ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ രാജകീയ വിജയമായിരുന്നു ഇവരെ കരകയറ്റിയത്.
ഏഴ് വര്‍ഷം കഴിഞ്ഞാണ് ജോഷിയും ഡെന്നീസ് ജോസഫും ഭൂപതി എന്നി ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിച്ചു. മമ്മൂട്ടിയെ മനസ്സില്‍ കണ്ടുകൊണ്ടായിരുന്നു ഡെന്നീസ് ഈ ചിത്രം എഴുതിയത്. എന്നാല്‍, ഭൂപതിയെന്ന് പേരിട്ട ആ ചിത്രം മമ്മൂട്ടി നിരസിച്ചു. നിറക്കൂട്ടിലും, ന്യൂഡല്‍ഹിയിലും ജയില്‍ ജീവിതം അനുഭവിയ്ക്കുന്ന നായകന്റെ പ്രതികാരം തന്നെയായിരുന്നു വിഷയം. ജയില്‍ വാസവും പ്രതികാരത്തിന്റെ കഥയും പറയുന്ന സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ വയ്യ മടുത്തു എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. എനിക്കിനിയും ജയിലില്‍ കിടക്കാന്‍ വയ്യെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
അങ്ങനെ മമ്മൂട്ടി നിരസിച്ച കഥാപാത്രമാണ് സുരേഷ് ഗോപി ചെയ്തത്. 1997 ല്‍ പുറത്തിറങ്ങിയ ചിത്രം പക്ഷെ മൂക്കും കുത്തി വീണു. ആ പരാജയത്തിന്റെ ആഘാതത്തിന് ശേഷം ജോഷിയും ഡെന്നീസ് ജോസഫും പിന്നീട് ഒന്നിച്ചൊരു സിനിമ ചെയ്തിട്ടില്ല.