Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ഉണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതി!

Webdunia
തിങ്കള്‍, 14 മെയ് 2018 (15:37 IST)
മോഹന്‍ലാലും രഞ്ജിത്തും ചേരുമ്പോള്‍ മലയാളികള്‍ ഒരുപാട് പ്രതീക്ഷിക്കും. പ്രതീക്ഷകള്‍ക്ക് അപ്പുറം നില്‍ക്കുന്ന സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ നിന്ന് എപ്പോഴും ലഭിക്കുക. ‘ബിലാത്തിക്കഥ’ എന്ന ചിത്രത്തിനായി മോഹന്‍ലാലും രഞ്ജിത്തും വീണ്ടും കൈകോര്‍ക്കുന്നു എന്ന് കേട്ടപ്പോഴും മലയാളികള്‍ ഒത്തിരി സന്തോഷിച്ചതാണ്. 
 
എന്നാല്‍ ‘ബിലാത്തിക്കഥ’ ഉപേക്ഷിച്ചു എന്നതാണ് മലയാള സിനിമയിലെ പുതിയ ചര്‍ച്ചാവിഷയം. മോഹന്‍ലാല്‍ 45 ദിവസത്തെ ഡേറ്റാണ് ഈ സിനിമയ്ക്ക് നല്‍കിയിരുന്നത്. എന്നാല്‍ പടം തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണ് പ്രൊജക്ടുതന്നെ വേണ്ടെന്നുവച്ചിരിക്കുന്നത്.
 
എന്നാല്‍ മോഹന്‍ലാലിന്‍റെ ഡേറ്റുണ്ടെങ്കില്‍ കഥയുണ്ടാക്കാന്‍ രഞ്ജിത്തിന് മണിക്കൂറുകള്‍ മതിയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. ബിലാത്തിക്കഥ വേണ്ടെന്നുവച്ചയുടന്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് രഞ്ജിത്ത്. ഒരു സിനിമ വേണ്ടെന്നുവച്ചയുടന്‍ മോഹന്‍ലാലിനെപ്പോലെ ഒരു താരത്തിന്‍റെ ഡേറ്റുകള്‍ പാഴാക്കാതെ മറ്റൊരു സിനിമ ഉടന്‍ തുടങ്ങാന്‍ മലയാളത്തില്‍ ഒരു രഞ്ജിത്തേയുള്ളൂ.
 
45 ദിവസത്തെ ഡേറ്റ് എന്നത് പുതിയ ചിത്രത്തിനായി 30 ദിവസമാക്കി കുറച്ചിട്ടുണ്ട് മോഹന്‍ലാല്‍. വ്യത്യസ്തമായ ഒരു പ്രണയചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ഈ വര്‍ഷം ഓണച്ചിത്രമായി മോഹന്‍ലാല്‍ - രഞ്ജിത് പ്രൊജക്ട് പ്രദര്‍ശനത്തിനെത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments