Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട് !

മോഹന്‍ലാല്‍, ഷനയ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്

രേണുക വേണു
ശനി, 8 ജൂണ്‍ 2024 (11:52 IST)
മോഹന്‍ലാലിനെ നായകനാക്കി നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന 'വൃഷഭ' ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ സിനിമയില്‍ നിന്ന് പിന്മാറിയതാണ് പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രതീക്ഷിച്ചതിലും ചെലവ് കൂടിപ്പോയതാണ് നിര്‍മാതാക്കളില്‍ ചിലരില്‍ ഒഴിയാന്‍ കാരണം. സിനിമ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും വൃഷഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
മോഹന്‍ലാല്‍, ഷനയ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഷനയ ഒഴിഞ്ഞതാണ് ചിത്രം പ്രതിസന്ധിയില്‍ ആകാന്‍ കാരണമെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അണിയറ പ്രവര്‍ത്തകര്‍ ആരും സിനിമയുടെ ഭാവിയെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
അതേസമയം ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷമാണ് വൃഷഭയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. പിന്നീട് ഇതുവരെ പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ വൃഷഭ റിലീസിനു എത്തിക്കാനായിരുന്നു തീരുമാനം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments