Webdunia - Bharat's app for daily news and videos

Install App

വിജയുടെ മുമ്പില്‍ പണ്ടേ വീണതാണ് മോഹന്‍ലാലും മമ്മൂട്ടിയും ! കേരള ബോക്‌സ് ഓഫീസ് ഭരിച്ച ഇളയദളപതി

കെ ആര്‍ അനൂപ്
ശനി, 3 ഫെബ്രുവരി 2024 (10:25 IST)
Vijay (actor)
ഇളയദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ചാണ് എങ്ങും ചര്‍ച്ച. വന്‍ ഹിറ്റുകള്‍ എന്നും കോളിവുഡിന് സമ്മാനിക്കാനുള്ള നടന്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ നഷ്ടം സിനിമ ലോകത്തിന് തന്നെ. എന്നാല്‍ കേരളത്തിലെ ബോക്‌സ് ഓഫീസ് കണക്കുകളിലും വിജയുടെ സ്ഥാനം മുന്‍പന്തിയിലാണ്. മോളിവുഡിലെ മികച്ച ബോക്‌സ് ഓഫീസ് ഓപ്പണിംഗ് കളക്ഷന്‍ സിനിമകളുടെ കണക്കുകളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഏറ്റവും മുന്നേ വിജയുടെ പേരുകാണും. ലിയോയാണ് റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.മോഹന്‍ലാലിനെയും യാഷിനെയുമൊക്കെ മറികടന്നാണ് വിജയ് ചിത്രം ഒന്നാമത് എത്തിയത്.
 
കേരളത്തില്‍ നിന്ന് 12 കോടി നേടി ലിയോ ഒന്നാമത് എത്തി.യാഷിന്റെ കെജിഎഫ് 2 രണ്ടാമതും എത്തിയപ്പോള്‍ മലയാള സിനിമ മൂന്നാം സ്ഥാനത്ത് എന്നതാണ് കൗതുകം. മോഹന്‍ലാലിന്റെ ഒടിയന്‍ മൂന്നാമതും മരക്കാര്‍ നാലാം സ്ഥാനവും സ്വന്തമാക്കി. 7.30 കോടിയാണ് കെജിഎഫ് 2 റിലീസ് ദിവസം കേരളത്തില്‍നിന്ന് മാത്രം നേടിയത്.7.25 കോടി ഒടിയന്‍ സ്വന്തമാക്കിയപ്പോള്‍ മരക്കാര്‍ ആദ്യദിവസം 6.60 കോടി രൂപയാണ് വാരിക്കൂട്ടിയത്.
  
കേരള ബോക്‌സ് ഓഫീസ് ഓപ്പണിങ് കളക്ഷനില്‍ വിജയുടെ ബീസ്റ്റ് നാലാമത് ഫിനിഷ് ചെയ്തു.6.60 കോടിയാണ് കോവിഡ് കാലത്ത് പ്രദര്‍ശനത്തിന് എത്തിയ ചിത്രം നേടിയത്.
 വിജയിന്റെ സര്‍ക്കാര്‍ 6.20 കോടി രൂപ നേടി കേരള ബോക്‌സ് ഓഫീസ് ഓപ്പണിങ് കളക്ഷനില്‍ ഏഴാം സ്ഥാനം ഉറപ്പിച്ചു. എട്ടാം സ്ഥാനമേ മമ്മൂട്ടി ചിത്രത്തിന് നേടാനായുള്ളൂ.ഭീഷ്മ പര്‍വം റിലീസ് ദിവസം നേടിയത് 6.15 കോടി രൂപയാണ്.
 
 കേരള ബോക്‌സ് ഓഫീസില്‍ ഏറ്റവും അധികം പണം വാരിക്കൂട്ടിയ ഇതര സിനിമകളുടെ ലിസ്റ്റ് എടുത്താലും അതില്‍ ലിയോ ആണ് മുന്നില്‍. ലിയോ 60 കോടി രൂപയിലധികം നേടി മൂന്നാം നേടിയപ്പോള്‍ വിജയുടെ തന്നെ ബിഗിലാണ് 19.50 കോടി രൂപ നേടി ഒമ്പതാം സ്ഥാനത്ത്.കേരള ബോക്‌സ് ഓഫീസിലെ തമിഴകത്തിന്റെ കളക്ഷനില്‍ ഒന്നാമത് വിജയ് നായകനായ ലിയോയാണ്.കേരള ബോക്‌സ് ഓഫീസിലെ ആകെ കളക്ഷന്‍ കണക്കെടുക്കുമ്പോള്‍ ലിയോ തന്നെയാണ് ആറാമത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments