Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി 10 ദിവസം കൊടുത്തു, പിന്നീട് പിന്‍‌മാറി; അതേ പടത്തിന് മോഹന്‍ലാല്‍ കൊടുത്തത് 45 ദിവസം!

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (19:58 IST)
മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും വിശ്വസിച്ച് ഡേറ്റ് കൊടുക്കുന്ന അപൂര്‍വ്വം സംവിധായകരേയുള്ളൂ. ജോഷി, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍. ആ ഗണത്തിലാണ് രഞ്ജിത്തിന്‍റെ സ്ഥാനവും. രഞ്ജിത്ത് ഒരു സിനിമ ചെയ്യാനൊരുങ്ങുമ്പോള്‍ എന്തെങ്കിലും സാഹചര്യമുണ്ടെങ്കില്‍ ആ സിനിമയുടെ ഭാഗമാകാനായിരിക്കും കൂടുതല്‍ താരങ്ങളും ശ്രമിക്കുക.
 
‘ബിലാത്തിക്കഥ’ എന്ന രഞ്ജിത് ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കുകയാണ്. നിരഞ്ജനും അനു സിത്താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഒരു പ്രണയകഥയാണ് പറയുന്നത്. ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.
 
നേരത്തേ ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആണ് ആലോചിച്ചത്. മമ്മൂട്ടി 10 ദിവസത്തെ ഡേറ്റ് നല്‍കിയതുമാണ്. എന്നാല്‍ പിന്നീട് മമ്മൂട്ടി തന്നെ അസൌകര്യം അറിയിച്ചപ്പോഴാണ് രഞ്ജിത് മോഹന്‍ലാലിനെ സമീപിക്കുന്നത്.
 
45 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയ്ക്കായി നല്‍കിയിരിക്കുന്നത്. അതായത് വെറും ഒരു അതിഥിവേഷമല്ല ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്യുന്നതെന്ന് സാരം. മേയ് 10 മുതല്‍ ജൂണ്‍ 25 വരെയാണ് മോഹന്‍ലാല്‍ ബിലാത്തിക്കഥയ്ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.
 
സേതുവാണ് ബിലാത്തിക്കഥയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments