റോഷൻ ആഡ്ര്യൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലും യുവതാരം നിവിൻ പോളിയും ഒരുമിച്ചഭിനയിച്ചത്. നിവിൻ പോളി കായംകുളം കൊച്ചുണ്ണിയായപ്പോൾ ഗുരുവായ ഇത്തിക്കരപ്പക്കിയായി മോഹൻലാൽ വേഷമിട്ടു.
ചിത്രത്തിന്റെ പ്രദർശനം 100 ദിവസം പിന്നിട്ടതിന്റെ ആഘോഷം അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ നിവിൻപോളിയുമായി ഒരുമിച്ച് അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് സാക്ഷാൽ മോഹൻലാൽ. നിവിൻ പോളി വളരെ പ്രോമിസിംഗായ ഒരു അഭിനയതാവാണ് എന്ന് മോഹൻലാൽ പറയുന്നു.
ഒരു സീനിയർ അഭിനയതാവ് സിനിമയിൽ സുപ്രധാനമായ കഥാപാത്രമായി എത്തും എന്നറിഞ്ഞിപ്പോൾ നിവിൻ യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. സിനിമ എങ്ങനെ വിജയിപ്പിക്കാം എന്ന കാര്യത്തെക്കുറിച്ചായിരുന്നു നിവിൻ പോളി ചർച്ച ചെയ്തിരുന്നത് എന്നും മോഹൻലാൽ പറഞ്ഞു. അതിധി വേഷമായിരുന്നു എങ്കിലും ഇത്തിക്കര പക്കി എന്ന കഥാപാത്രം സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.