സിനിമയോടുള്ള അടങ്ങാത്ത ദാഹമാണ് മമ്മൂട്ടിയെന്ന നടനെ ഇന്നും മലയാള സിനിമയുടെ മെഗാസ്റ്റാറാക്കി നിലനിര്‍ത്തുന്നത്. അഭിനയിക്കാന്‍ അതിയായ ആര്‍ത്തിയെന്നുതന്നെ പറയാം. ഒരു നല്ല കഥ കേട്ടാല്‍, അതില്‍ തനിക്ക് അഭിനയിക്കണമെന്ന് തോന്നിയാല്‍, ആ കഥ സിനിമയാകുന്നതുവരെ മമ്മൂട്ടിക്ക് സമാധാനമുണ്ടാകില്ല!
പേരന്‍പ് എന്ന കഥ സംവിധായകന്‍ റാം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടിയോട് പറഞ്ഞത്. അന്നുമുതല്‍ ആ കഥയ്ക്ക് പിന്നാലെയായിരുന്നു മമ്മൂട്ടി. റാമിനെ പലതവണ വിളിച്ച് കഥയുടെ പുരോഗതി അന്വേഷിക്കും. റാം അല്‍പ്പം അലസത കാട്ടുന്നുണ്ടോ എന്ന് മമ്മൂട്ടിക്ക് സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തുടര്‍ച്ചയായി മമ്മൂട്ടി ഇക്കാര്യത്തില്‍ റാമിനെ വിളിച്ചുകൊണ്ടിരുന്നു.
മഹാനടന്‍റെ ഈ ആത്മാര്‍ത്ഥത തന്നെ അത്ഭുതപ്പെടുത്തിയതായി റാം തന്നെ പറഞ്ഞിട്ടുണ്ട്. ‘പ്രൊജക്ട് എന്തായി?’ എന്ന് ചോദിക്കുമ്പോള്‍ ‘നിര്‍മ്മാതാവിനെ തപ്പിക്കൊണ്ടിരിക്കുകയാണ്’ എന്നായിരിക്കും റാമിന്‍റെ മറുപടി. അധികം വൈകാതെ വീണ്ടും മമ്മൂട്ടിയുടെ കോള്‍ വരും - ‘നിര്‍മ്മാതാവിനെ കിട്ടിയോ?’ എന്നായിരിക്കും അപ്പോഴത്തെ ചോദ്യം.
ഇങ്ങനെ ആ കഥയെ നിരന്തരം പിന്തുടരുന്നതിനിടെ തന്നെ അമുദവന്‍ എന്ന കഥാപാത്രമാകാനുള്ള എല്ലാ മാനസിക തയ്യാറെടുപ്പുകളും മമ്മൂട്ടി നടത്തിക്കൊണ്ടിരുന്നു. സിനിമ കണ്ടിറങ്ങിയ ഏവരും കരഞ്ഞുകലങ്ങിയ കണ്ണുകളും നിറഞ്ഞ മനസുമായി ഒരു കാര്യമേ പറഞ്ഞുള്ളൂ - അമുദവന്‍ അസ്സലായി!
പലര്‍ക്കും പേരന്‍പില്‍ മമ്മൂട്ടിയെ കാണാനായില്ല. എല്ലാവരും അമുദവനെ മാത്രമേ കണ്ടുള്ളൂ. ആ കഥാപാത്രത്തിലും സിനിമയിലും മമ്മൂട്ടിയുടെ ഇന്‍വോള്‍വുമെന്‍റ് അത്രയധികമായിരുന്നു.