Webdunia - Bharat's app for daily news and videos

Install App

'ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മത്തരായി ദീപികയും രൺവീറും ഷാഹിദും; കരൺ ജോഹാറിന്റെ താരപാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി എംഎൽഎ; വീഡിയോ

പാർട്ടിക്കിടെ കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം.

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (09:31 IST)
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. ദീപിക പദുക്കോൺ, രൺബീർ കപൂർ ഷാഹിദ് കപൂർ, മലൈക അറോറ, അര്‍ജുന്‍ കപൂർ,വിക്കി കൗശൽ, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നിനെത്തിയിരുന്നു. പാർട്ടിക്കിടെ കരൺ ജോഹർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് വീഡിയോയാണ് ഇപ്പോൾ ചർച്ചാവിഷയം. 
 
ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയിൽ, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ ഉല്ലസിക്കുന്നതെന്നാണ് ശിരോമണി അകാലിദള്‍ എംഎൽഎ മജീന്ദര്‍ സിറ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ താന്‍ ശബ്ദമുയര്‍ത്തുന്നു. നിങ്ങള്‍ക്കും അസ്വസ്ഥത തോന്നിയെങ്കില്‍ റീ ട്വീറ്റ് ചെയ്യൂ എന്നും എംഎല്‍എ ആഹ്വാനം ചെയ്തു. അതേസമയം താരങ്ങള്‍ക്ക് പിന്തുണയുമായി ആരാധകര്‍ രംഗത്തത്തെത്തി. വാസ്തവം എന്തെന്ന് അറിയാതെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഒരു വിഭാഗം പറയുന്നു.
 
അതേസമയം മജീന്ദര്‍ സിറക്കെതിരെ കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രംഗത്തത്തി. തന്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നു. അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും മിലിന്ദ് ദേവ്‌റ ട്വീറ്റ് ചെയ്തു. നിങ്ങള്‍ക്ക് അറിയാത്ത ആളുകളെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹപ്രവര്‍ത്തക വേഷം മാറുമ്പോള്‍ ശുചിമുറിയില്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; തിരുവനന്തപുരം സ്വദേശി പിടിയില്‍

തൃശൂര്‍ പൂരം അന്വേഷണവുമായി ബന്ധപ്പെട്ട് തെറ്റായ മറുപടി; എന്‍ആര്‍ഐ സെല്‍ ഡി.വൈ.എസ്.പി സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

അടുത്ത ലേഖനം
Show comments