Webdunia - Bharat's app for daily news and videos

Install App

രൺവീറിന് പകരം ഒരു സ്ത്രീയാണ് നഗ്നയായതെങ്കിൽ നിങ്ങൾ അവളുടെ വീട് കത്തിക്കില്ലേ?

Webdunia
വെള്ളി, 22 ജൂലൈ 2022 (18:36 IST)
നടൻ രൺവീർ സിങ്ങ് നടത്തിയ ന്യൂഡ് ഫോട്ടോഷൂട്ടാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. താരം ഒരു ടർക്കിഷ് പരവതാനിയിൽ നഗ്നനായി ഇരിക്കുന്നതും നിൽക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നത്. പേപ്പർ എന്ന മാഗസീനായാണ് രൺവീർ നഗ്നനായി പോസ് ചെയ്തത്.
 
70കളിലെ പോപ് താരമായ ബർട്ട് റെയ്നോൾഡ്സിൻ്റെ വിഖ്യാതചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. മാഗസിൻ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചിത്രത്തിന് തൃണമൂൽ കോൺഗ്രസ് എം പിയും ബംഗാളി നടിയുമായ മിമി ചക്രവർത്തി നടത്തിയ പ്രതികരണമാണ് കൂട്ടത്തിൽ ശ്രദ്ധേയമായത്.
 
രൺവീറിന് പകരം ഒരു സ്ത്രീയാണ് നഗ്ന ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് മിമി ചക്രവർത്തി ചോദിക്കുന്നത്. പലരും ഹോട്ട് എന്ന് സൂചിപ്പിക്കുന്ന ഇമോജികളാണ് ചിത്രത്തിന് കീഴിൽ വന്നിരിക്കുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തിൽ പോസ് ചെയ്തതെങ്കിൽ സമൂഹം ഇത്തരത്തിലായിരിക്കില്ല പ്രതികരിക്കുക. നിങ്ങൾ അവളുടെ വീട് കത്തിക്കുകയും അവൾക്കെതിരെ പ്രതിഷേധ റാലി നടത്തുകയും വധഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്യില്ലേ? മിമി ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments