നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത മിഖായേൽ ബോക്‌സോഫീസിൽ മിന്നിക്കുകയാണ്. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് പ്രകടനം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിത്തന്നെ സ്വീകരിച്ചു.
കാവൽ മാലാഖയായി നിവിൻ പോളി എത്തുന്ന ത്രില്ലർ ചിത്രം ഹിറ്റാകാൻ ഹനീഫ് അദേനി മാജിക് തന്നെയാണ് കാരണം എന്ന് നിസംശയം തന്നെ പറയാനാകും.
പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി നിവിൻ പോളി എത്തിയത് വെറുതേയല്ല. ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച കളക്ഷൻ റിപ്പോർട്ട് തന്നെയായിരുന്നു.
റിലീസ് ദിവസം തിയേറ്റർ നിറഞ്ഞു തന്നെ ഏകദേശം കാണികൾ ഉണ്ടായിരുന്നു. തിരുവനന്തപുരം മൾട്ടിപ്ളെക്സുകളിൽ നിന്നും 4.36 ലക്ഷവും കൊച്ചിയിൽ നിന്നും 4 .77 ലക്ഷവും മിഖായേൽ ആദ്യദിനം തന്നെ സ്വന്തമാക്കി.
രണ്ടാം ദിവസം തിരുവനതപുരത്ത് നിന്നും കൊച്ചിയിൽ നിന്നുമായി നാല് ലക്ഷത്തിലധികം കളക്ഷൻ മിഖായേൽ നേടി . പല തിയേറ്ററുകളും എല്ലാ ഷോയും ഹൗസ് ഫുള്ളുമായിരുന്നു.
മൂന്നാം ദിവസം കൊച്ചിയിൽ നിന്ന് തന്നെ അതായത് മൾട്ടിപ്ളെക്സുകളുടെ കണക്കിൽ 4 . 36 ലക്ഷം മിഖായേൽ നിലനിർത്തി . തിരുവനന്തപുരത്ത് മൂന്നാം ദിവസം 3 .61 ലക്ഷമായിരുന്നു കളക്ഷൻ.
റിലീസ് ചെയ്‌ത് അഞ്ചാം ദിവസമാകുമ്പോഴും ചിത്രം ഒരേ കളക്ഷൻ തന്നെയാണ് നിലനിർത്തുന്നത് എന്നതും ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നതിന് തെളിവ് തന്നെയാണ്.