Webdunia - Bharat's app for daily news and videos

Install App

വിവാദങ്ങള്‍ എന്നെ ബാധിക്കില്ല, കടിച്ചുകീറാന്‍ വന്നാല്‍ തിരിച്ചും അതേ നാണയത്തില്‍ മറുപടി; അന്ന് മീര ജാസ്മിന്‍ പറഞ്ഞത്

Webdunia
ശനി, 9 ഒക്‌ടോബര്‍ 2021 (15:37 IST)
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. 2001 ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗ്രാമഫോണ്‍, സ്വപ്‌നക്കൂട്, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ തുടങ്ങി ഒരുപിടി മികച്ച സിനിമകളില്‍ മീര അഭിനയിച്ചു. വളരെ പരിചയ സമ്പത്തുള്ള സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ മീരയ്ക്ക് ഭാഗ്യം ലഭിച്ചു.

എന്നാല്‍, സിനിമ കരിയറില്‍ ഒട്ടേറെ വിവാദങ്ങളും മീരയെ പിടികൂടി. സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന നടിയാണെന്നും പലയിടത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് സംവിധായകരും നിര്‍മാതാക്കളും കുറ്റപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മീര മറുപടിയും നല്‍കിയിരുന്നു. പണ്ട് മീര നല്‍കിയ പ്രതികരണമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജങ്ഷനിലാണ് മീര തനിക്കെതിരായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയത്. 
 
'ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം. ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ്,' മീര പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments