Webdunia - Bharat's app for daily news and videos

Install App

മമ്മൂക്ക പൊളിച്ചടുക്കി, എന്നാ ഒരു പ്രകടനമാ...; മീനാക്ഷി

നമ്മടെ സുൽത്താന്റെ 'സ്ട്രീറ്റ് ലൈറ്റ്സ്' എന്നാ കിടിലൻ പടമാ...

Webdunia
ചൊവ്വ, 30 ജനുവരി 2018 (11:49 IST)
ബാലതാരമായി തിളങ്ങി നില്‍ക്കുന്ന താരമാണ് മീനാക്ഷി. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിലൂടെ മീനാക്ഷി ഇതിനോടകം പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടി കഴിഞ്ഞു. മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
 
മമ്മൂട്ടിയുടെ പുതിയ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സ് കണ്ടതിനെക്കുറിച്ചായിരുന്നു മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അടുത്തിടെ കണ്ട മമ്മൂട്ടി ചിത്രങ്ങളിൽ സ്ട്രീറ്റ് ലൈറ്റ്സ് ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടാകുമെന്ന് മീനാക്ഷി പറയുന്നു. ചിത്രത്തിലഭിനയിച്ച എല്ലാവരും കിടിലൻ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് മീനാക്ഷി വ്യക്തമാക്കുന്നുണ്ട്. 
 
മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
 
എല്ലാർക്കും ഗുഡ് മോർണിംഗ് ഉണ്ടേ...  ചേട്ടന്മാരെ, ചേച്ചിമാരെ ഞാനിന്നലെ നമ്മടെ സുൽത്താന്റെ സിനിമ "സ്ട്രീറ്റ് ലൈറ്റ്" കാണാമ്പോയാരുന്നേ, ഫാമിലിയൊക്കെയായിട്ട് കാണാൻ പറ്റിയ അടിപൊളി സിനിമയായിരുന്നൂട്ടോ. എന്റെ കൂട്ടുകാരൻ ആദിഷും കൂടെ അതിലൊണ്ടായിരുന്നേ..... കണ്ടപ്പോ, എനിക്ക് ഭയങ്കര സന്തോഷായിട്ടോ, ഞാനെന്നിട്ട് അവനേം, പിന്നെ , ഡയറക്ടർ ഷംദത്ത് ചേട്ടനേം ഒക്കെ വിളിച്ചു, അപ്പോ, അവർക്കും ഭയങ്കര സന്തോഷായേ.... 
 
എന്റെ എല്ലാ നല്ല ചേട്ടന്മാരും ചേച്ചിമാരുമെല്ലാം എന്തായാലും സിനിമ പോയി കാണണേട്ടോ.....
നമ്മടെ മമ്മൂക്കേം സൗബിനങ്കിളും ലിജോമോൾ ചേച്ചീം എല്ലാരും, എന്നാ ഒരു പ്രകടനായിരുന്നൂന്നറിയാവോ !
ഈയടുത്ത് കണ്ടേല് വെച്ച് മമ്മൂക്കേടെ ഏറ്റോം നല്ല സിനിമ..... ന്റെ ചേട്ടന്മാർടെ ഭാഷേ പറഞ്ഞാ , പൊളിച്ചടുക്കി. എന്നാണേലും പടം എനിക്കിഷ്ടപ്പെട്ടാരുന്നേ .., നിങ്ങക്കും ഇഷ്ടപ്പെടും, അതൊറപ്പാ... അപ്പൊ എല്ലാരും പോയി കാണണേ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments