Webdunia - Bharat's app for daily news and videos

Install App

'അബ്രഹാ'മും 'കൂടെ'യും ബോക്‌സോഫീസ് കീഴടക്കുമ്പോൾ ഒപ്പമെത്താൻ മറഡോണയും!

'അബ്രഹാ'മും 'കൂടെ'യും ബോക്‌സോഫീസ് കീഴടക്കുമ്പോൾ ഒപ്പമെത്താൻ മറഡോണയും!

Webdunia
ചൊവ്വ, 31 ജൂലൈ 2018 (12:00 IST)
'അബ്രഹാമിന്റെ സന്തതികളും' 'കൂടെ'യും ബോക്‌സോഫീസ് കീഴടക്കുമ്പോൾ ഇവർക്ക് മുന്നിലേക്കെത്താൻ കുതിക്കുകയാണ് ടൊവിനോയുടെ 'മറഡോണ'. ജൂലൈ 27 ന് തിയറ്ററുകളിലേക്കെത്തിയ ചിത്രം തുടക്കം മുതല്‍ മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം നടത്തുകയാണ്.
 
കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ റിലീസ് ദിവസം തന്നെ പതൊനൊന്ന് ഷോ ആയിരുന്നു മറഡോണയ്‌ക്ക് ഉണ്ടായിരുന്നത്. ആദ്യദിനം ആയതുകൊണ്ട് കരുതിയിരുന്നത്ര പ്രകടനം കാഴ്‌ചവയ്‌ക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. അതിനാല്‍ തന്നെ കളക്ഷനില്‍ വലിയൊരു തരംഗം സൃഷ്ടിക്കാനുമായില്ല. ഫോറം കേരളയുടെ റിപ്പോര്‍ട്ട് പ്രകാരം 1,87 ലക്ഷമായിരുന്നു ആദ്യദിനം മറഡോണ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയിരുന്നത്.
 
എന്നാൽ രണ്ടാമത്തെ ദിവസം കുറച്ച് വ്യത്യാസമുണ്ടായിരുന്നു. രണ്ടാം ദിനം ഒരു ഷോ മാത്രം കിട്ടിയ 'മറഡോണ' 2.73 ലക്ഷം രൂപ സ്വന്തമാക്കി. പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കളക്ഷനില്‍ മാറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം സ്വന്തമാക്കിയ ചിത്രം മൂന്നാം ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ 12 ഷോ യില്‍ നിന്നും 3.08 ലക്ഷം നേടി.  ഇതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 7.6 ലക്ഷമെന്ന കളക്ഷനിലെത്താനാണ് സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നത്. ഇനി 'മറഡോണ'യ്‌ക്ക് മുന്നിലുള്ളതും കൂടെയും അബ്രഹാമിന്റെ സന്തതികളുമാണ്. ആദ്യത്തെ മൂന്ന് ദിവസത്തെ അപേക്ഷിച്ച് ചിത്രത്തിന് വൻസ്വീകാര്യത ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments