Webdunia - Bharat's app for daily news and videos

Install App

‘ചെയ്തതെല്ലാം തെറ്റ്, അദ്ദേഹം പക്ഷേ എല്ലാം ക്ഷമിച്ചു’ - തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

തുടർച്ചയായി തെറ്റുകൾ ആവർത്തിച്ചു, അദ്ദേഹത്തിന്റെ ക്ഷമ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (12:54 IST)
മലയാളത്തിന്റെ പ്രിയനായികയാണ് മഞ്ജു വാര്യർ. ഈ കാലത്തിനിടയ്ക്ക് ഇതാദ്യമായിട്ടാണ് താരം തമിഴിൽ അഭിനയിക്കുന്നത്. വെട്രിമാരൻ സംവിധാനം ചെയ്ത് ധനുഷ് നായകനായ അസുരനിലൂടെയാണ് മഞ്ജു തമിഴിലേക്ക് അരങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ, അസുരനിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കു വെയ്ക്കുകയാണ് മഞ്ജു. 
 
ധനുഷിന്റെ ഭാര്യാ വേഷമെന്നതിലുപരി മൂന്ന് മക്കളുടെ അമ്മയായിട്ട് കൂടിയാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. സിനിമയില്‍ തിരുനെല്‍വേലി ഭാഷയില്‍ സംഭാഷണം പറയുന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. അത്ര എളുപ്പമല്ലാത്ത ഈ ഭാഷ ഡബ്ബ് ചെയ്യുമ്പോഴുളള അനുഭവമായിരുന്നു നടി പങ്കുവെച്ചിരുന്നത്. 
 
തനിക്ക് സ്വന്തമായി തമിഴില്‍ ഡബ്ബ് ചെയ്യാന്‍ പേടി ആയിരുന്നുവെന്നും സംവിധായകന്‍ വെട്രിമാരന്‍ നിര്‍ബന്ധിച്ചിട്ടാണ് തന്നെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതെന്നും നടി പറയുന്നു. തിരുനെൽ‌വേലി ഭാഷ പറയുന്നതിൽ ആദ്യമൊക്കെ തെറ്റ് പറ്റിയെന്നും പലയാവർത്തി തെറ്റ് തന്നെയാണ് ആവർത്തിച്ചതെന്നും മഞ്ജു പറയുന്നു. വെട്രിമാരൻ സാറിന്റെ ക്ഷമയ്ക്ക് മുന്നിൽ കൈ കൂപ്പുന്നുവെന്നും മഞ്ജു പറയുന്നു. 
 
സുരേഷ് കണ്ണന്‍ സാറിന്റെ സഹായവും കൂടി ഉളളത് കൊണ്ടാണ് ആറു ദിവസം കൊണ്ട് ഡബ്ബിംഗ് തീര്‍ക്കാന്‍ സാധിച്ചതെന്നും മഞ്ജു വാര്യര്‍ വെളിപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments