Webdunia - Bharat's app for daily news and videos

Install App

മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി മമ്മൂട്ടിയായിരുന്നു ! മോഹന്‍ലാല്‍ എത്തിയത് പിന്നീട്

Webdunia
വ്യാഴം, 23 ഡിസം‌ബര്‍ 2021 (15:42 IST)
മലയാളികള്‍ ആവര്‍ത്തിച്ചു കാണുന്ന സിനിമയാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. സിനിമ റിലീസ് ചെയ്തിട്ട് 28 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും വല്ലാത്തൊരു പുതുമയുണ്ട് സിനിമയ്ക്ക്. ഗംഗയായി ശോഭനയും നകുലനായി സുരേഷ് ഗോപിയും മാനസികാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാലും അഴിഞ്ഞാടിയ സിനിമ. ഈ കഥാപാത്രങ്ങളില്‍ മറ്റൊരു അഭിനേതാവിനെ സങ്കല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഡോക്ടര്‍ സണ്ണിയാകാനുള്ള ആദ്യ ഓപ്ഷന്‍ മോഹന്‍ലാല്‍ ആയിരുന്നില്ല. അത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ! 
 
ആര്‍ക്കായാലും ഇത് കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നിയേക്കാം. എന്നാല്‍, അതായിരുന്നു സത്യം. ഡോക്ടര്‍ സണ്ണിയായി താന്‍ ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നെന്ന് സംവിധായകന്‍ ഫാസിലാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. 'മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണി എന്ന കഥാപാത്രത്തിന് എന്റെ മനസില്‍ ആദ്യം മമ്മൂട്ടിയുടെ മുഖമായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കുസൃതിയും മറ്റും വന്നുചേരുകയായിരുന്നു. അതോടെ സണ്ണി മോഹന്‍ലാലായി!' - ഫാസില്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

അടുത്ത ലേഖനം
Show comments