Webdunia - Bharat's app for daily news and videos

Install App

അമാലും ദുല്‍ഖറും നിര്‍ത്താതെ ചിരിച്ചു, ഞാനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണം; 'മാമാങ്ക'ത്തിലെ ലുക്കിനെക്കുറിച്ച് മമ്മൂട്ടി പറയുന്നു

വന്‍ സ്വീകരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.

തുമ്പി ഏബ്രഹാം
വെള്ളി, 15 നവം‌ബര്‍ 2019 (09:46 IST)
മാമാങ്കം സിനിമയിലെ മമ്മൂട്ടിയുടെ സ്‌ത്രൈണ സ്വഭാവമുള്ള  കഥാപാത്രത്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  വന്‍ സ്വീകരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫോട്ടോ കണ്ടതിന് ശേഷം ഭാര്യ സുല്‍ഫത്തും ദുല്‍ഖറും പ്രതികരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മമ്മൂട്ടി എത്തിയിരുന്നു. രസകരമായാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.
 
താന്‍ വീട്ടിലുള്ള സമയത്താണ് പത്മകുമാര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തത്. ദുല്‍ഖറും അമാലും മറിയവും കൂടെയുണ്ടായിരുന്നു. ഈ ഫോട്ടോ കണ്ടതും നിര്‍ത്താതെ ചിരിക്കുകയായിരുന്നു അവര്‍. 5 മിനിറ്റോളം ആ ചിരി തുടരുകയായിരുന്നു. ആദ്യം ഈ ലുക്ക് കണ്ടപ്പോള്‍ തനിക്കും ചിരി വന്നിരുന്നു. എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ഇതായിരുന്നു.
 
വാപ്പച്ചിക്ക് ഇത്രയും മേക്കപ്പ് ചെയ്യാമെങ്കില്‍ ആ മീശയും താടിയും കൂടി അങ്ങ് മാറ്റാമായിരുന്നില്ലേയെന്നായിരുന്നു അവരുടെ ചോദ്യം. അങ്ങനെ ചെയ്യാതിരിക്കാന്‍ സംവിധായകന്‍ മണ്ടനൊന്നുമല്ല.അത് ചെയ്യാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അതേക്കുറിച്ച് മനസ്സിലാവും. സുല്‍ഫത്തിന് ഈ ലുക്ക് കാണിച്ചപ്പോഴും ചിരിയായിരുന്നു. താനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണമെന്നും മമ്മൂട്ടി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments