ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും രണ്ട് മാസം മാത്രമാണ് ബാക്കി നിൽക്കുന്നത്. പ്രചാരണങ്ങൾ പലവിധേനയും നടത്താനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ. എന്നാൽ ഇപ്പോൾ ഇന്ത്യന്‍ സിനിമയില്‍ പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ കാലമാണ്.
മന്‍മോഹന്‍സിംഗിന്റെ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റർ' ബാല്‍ താക്കറെയുടെ 'താക്കറെ' ജീവിത ഘട്ടങ്ങള്‍ ആവിഷ്‌കരിച്ച ചിത്രങ്ങള്‍ ഇതിനകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. 'താഷ്‌കന്റ് ഫയല്‍സും' 'പിഎം നരേന്ദ്ര മോദി'യുമൊക്കെ ഇനി വരാനിരിക്കുന്നുമുണ്ട്.
എന്നാൽ ബോളിവുഡിൽ മാത്രമല്ല പ്രാദേശിക സിനിമകളിലും ഈ രീതി തുടരുന്നുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തെലുങ്കിൽ മമ്മൂട്ടി നായകനായെത്തിയ 'യാത്ര'. ഇത് മാത്രമല്ല എന്‍ ടി രാമറാവുവിന്റെ എന്‍ടിആർ: കഥാനായകുഡുവും വരാനിരിക്കുന്നുണ്ട്.
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ പ്രേക്ഷകര്‍ക്കിടയില്‍ 'യാത്ര' ചര്‍ച്ചാവിഷയമായത്. അഭിനയം കൊണ്ടും ശബ്‌ദം കൊണ്ടും മമ്മൂട്ടി തകർക്കുമെന്ന് ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്‌റ്ററുകളിൽ നിന്നും വീഡിയോകളിൽ നിന്നും വ്യക്തമാണ്.
ചിത്രം തെലുങ്ക് ദേശക്കാരും മലയാളികളുമൊക്കെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പേരൻപിന് ശേഷമുള്ള മറ്റൊരു മികച്ച അഭിനയം തന്നെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി കാഴ്‌ചവെച്ചതെന്ന് നിസംശയം പറയാം. ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകൾക്കായാണ് ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത്.