Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘ജയ് ജയ് വൈഎസ്‌ആർ, ജയ് ജയ് മമ്മൂട്ടി’- യാത്ര, മമ്മൂട്ടിയുടെ വൺ‌മാൻ ഷോ !

മമ്മൂട്ടി, ഈ മനുഷ്യനെന്താണ് ഇങ്ങനെ?

‘ജയ് ജയ് വൈഎസ്‌ആർ, ജയ് ജയ് മമ്മൂട്ടി’- യാത്ര, മമ്മൂട്ടിയുടെ വൺ‌മാൻ ഷോ !
, വെള്ളി, 8 ഫെബ്രുവരി 2019 (13:15 IST)
മമ്മൂട്ടി, ഈ മനുഷ്യനെന്താണ് ഇങ്ങനെ?. വീണ്ടും വീണ്ടും പ്രേക്ഷകനെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. റാമിന്റെ പേരൻപിൽ നിന്നും മാഹി വി രാഘവിന്റെ യാത്രയിലേക്കുള്ള മമ്മൂട്ടിയുടെ ദൂരം ചെറുതാണ്. പക്ഷേ കാതങ്ങൾക്ക് അപ്പുറമാണ് അതെന്ന് നമ്മളെ കൊണ്ട് തോന്നിപ്പിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയൂ.   
 
മമ്മൂട്ടിയുടെ ഈ വരവ് പല റെക്കോർഡുകളും തിരുത്തിക്കുറിക്കാനുള്ളതാണ് എന്ന് ചിത്രം തിയേറ്ററുകളിലെത്തി ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. 2003ലെ വൈ എസ് രാജശേഖര റെഡിയുടെ പദയാത്രയെ ആസ്പദമാക്കിയാണ് സിനിമ കഥ പറയുന്നത്. 
 
webdunia
പാർട്ടിയിൽ നിന്നും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ നിരവധിയാളുകൾ അണിയറയിൽ പല കളികളും മെനയുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ജനങ്ങളെ നേരിട്ടറിയുന്നതിനായി, അവരുടെ വാക്കുകൾ കേൾക്കുന്നതിനായി അവരിലേക്ക് ഇറങ്ങി ചെല്ലുന്നതാണ് കഥ. അതിനുവേണ്ടിയാണ് അദ്ദേഹം പദയാത്ര സംഘടിപ്പിച്ചത്. 
 
പദയാത്ര വിജയത്തിലേക്ക് എത്തിക്കുന്നത് എങ്ങനെ? മറുഭാഗത്ത് നിൽക്കുന്നവരെ അദ്ദേഹം തറപറ്റിച്ചത് എങ്ങനെ? ഒരു വൻ‌ജനാവലിയുടെ പിന്തുണ അദ്ദേഹത്തിനു ഉണ്ടായതെങ്ങനെ എന്നതെല്ലാം വളരെ മൈന്യൂട്ട് ആയി സിനിമ പറയുന്നുണ്ട്.  
 
webdunia
ഒറ്റവാക്കിൽ പറഞ്ഞാൽ യാത്ര ഒരു മമ്മൂട്ടി സിനിമയാണ്. മമ്മൂട്ടിയുടെ വൺ മാൻ ഷോ. ആദ്യാവസാനം വൈ എസ് ആർ ആയി അദ്ദേഹം സ്ക്രീനിൽ നിറഞ്ഞാടി. ഒരു കഥാപാത്രത്തിലേക്കുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം യാത്രയിലും തെളിയുകയാണ്. സൂഷ്മാഭിനയത്തിന്റെ രാജാവാണ് മമ്മൂട്ടിയെന്ന് പറയേണ്ടി വരും. മമ്മൂട്ടിക്കൊപ്പം തകർത്തഭിനയിച്ചത് ജഗപതി ബാബുവാണ്. സുഹാസിനിയും ഇവർക്കൊപ്പം മികച്ച് നിന്നു. വൈഎസ്‌ആറിന്റെ പദയാത്രയിൽ പങ്ക് ചേർന്ന എല്ലാവരും തങ്ങളുടെ അഭിനയം മികച്ചതാക്കി.  
 
ഇമോഷണൽ സീനുകളെ അതിന്റെ ഭംഗി നഷ്ടപ്പെടുത്താതെ സൂക്ഷിക്കാൻ പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു. കെയുടെ ബി‌ജി‌എം സിനിമയെ മറ്റൊരു ലെവൽ എത്തിച്ചു. സത്യൻ സൂര്യന്റെ സിനിമാട്ടോഗ്രഫിയും എടുത്തുപറയേണ്ടതാണ്.  
 
webdunia
മാഹി വി രാഘവ് തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. പതിഞ്ഞ താളത്തിലോ വേഗതിയിലോ അല്ല സിനിമയുടെ സഞ്ചാരം. യാത്ര തീർത്തും ഒരു ‘വൈ എസ് ആർ പദയാത്ര‘യെ കുറിച്ച് മാത്രമല്ല പറയുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലുണ്ടായ ചില വൈകാരിക നിമിഷങ്ങളേയും ഉൾക്കൊള്ളിക്കുന്നുണ്ട്. ഒരു നേതാവിനെ ജനങ്ങൾ എത്ര കണ്ട് വിശ്വസിക്കും, എത്രത്തോളം സ്നേഹിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു വൈ എസ് ആർ. യാത്രയിലും അത് വ്യക്തമാണ്. 
 
നിങ്ങൾ ഒരു രാഷ്ട്രീയക്കാരനാണെങ്കിൽ, വൈ എസ് ആറിനെ അറിയാൻ ആഗ്രഹിക്കുന്നയാളാണെങ്കിൽ, മമ്മൂട്ടി എങ്ങനെ വൈ എസ് ആർ ആയി എന്ന് അറിയാൻ താൽപ്പര്യമുള്ളയാളാണെങ്കിൽ തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണം. കുടുംബത്തോടൊപ്പം മുഷിപ്പില്ലാതെ കണ്ടിരിക്കാൻ കഴിയുന്നതാണ് ഈ യാത്ര. 
 
(റേറ്റിംഗ്: 3.5/5) 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴങ്ങാതെ എം ടി, പുല്ലുവില കൽപ്പിക്കാതെ ശ്രീകുമാർ മേനോൻ- ഗുരുവിനെ ധിക്കരിക്കാൻ മോഹൻലാൽ തയ്യാറാകുമോ?