Webdunia - Bharat's app for daily news and videos

Install App

ശൃംഗാരം എന്ന രസത്തിന്റെ മൂന്ന് വ്യത്യസ്ത തലങ്ങൾ, തന്നിലെ നടനെ ഉരച്ച് മിനുക്കുന്ന മമ്മൂട്ടിയെന്ന മഹാനടൻ !

ചിപ്പി പീലിപ്പോസ്
വെള്ളി, 15 നവം‌ബര്‍ 2019 (15:21 IST)
എം പത്മകുമാർ തന്റെ മാമാങ്കമെന്ന ചിത്രത്തിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് നിരവധി സർപ്രൈസുകളാണ്. അതിൽ ആരാധകർക്ക് പോലും സംശയമുണ്ടായിരുന്ന ഒരു ലുക്ക് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്ത്രൈണ ഭാവത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നപ്പോൾ ഏവരും ഞെട്ടിയിരുന്നു. നവരസങ്ങളിൽ ഏറ്റവും മനോഹരമായ രസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ശൃം‌ഗാരം’ രസം മമ്മൂട്ടി മൂന്ന് വ്യത്യസ്ത തലങ്ങളിലും പരീക്ഷിച്ചിരിക്കുകയാണ്. 
 
പ്രണയം , കാമം , വശ്യത തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന രസമാണ് ‘ശൃം‌ഗാരം’. ഇതിൽ പ്രണയമെന്ന വികാരം മമ്മൂട്ടി പല സിനിമകളിലും പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാൽ, കാമം എന്ന വികാരം സൂഷ്മമായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ, ശൃംഗാരത്തിന്റെ മൂന്നാമത്തെ തലമായ വശ്യതയാണ് അദ്ദേഹം മാമാങ്കമെന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് കാര്യങ്ങളും നിരീക്ഷിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ആരാധകനായ ഒരു യുവാവ് എഴുതിയ പോസ്റ്റ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:  
 
ശൃംഗാരം - നവരസങ്ങളിൽ ഏറ്റവും മനോഹരമായത് . പ്രണയം , കാമം , വശ്യത തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന രസം . ഭരതനാട്യം , കഥകളി ,കൂടിയാട്ടം തുടങ്ങി ഒരുപാട് കലാരൂപങ്ങളിൽ നവരസങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നാൽ അവയിൽ എല്ലാം ഇതിൻറെ വളരെ loud ആയ രൂപമാണ് ഉപയോഗിക്കുന്നത് എന്നാൽ സിനിമാഭിനയത്തിലേക്ക് ഈ നവരസങ്ങൾ പറിച്ചു നടുമ്പോൾ ഒരിക്കലും വളരെ loud ആയി അത് ഉപയോഗിക്കാൻ സാധിക്കില്ല കാരണം അത് overacting ആയി വ്യാഖ്യാനിക്കപ്പെടും .അതുകൊണ്ട് നവരസങ്ങളുടെ subtle ആയ രൂപമാണ് സിനിമാഭിനയത്തിൽ ഉപയോഗിക്കുക . അങ്ങനെ വളരെ subtle ആയി നവരസങ്ങൾ മുഖത്ത് വരുത്താൻ കഴിവുള്ളവരെയാണ് മഹാനടന്മാർ എന്ന് വിശേഷിപ്പിക്കുന്നത് .
 
പറഞ്ഞു വന്നത് മമ്മൂട്ടി എന്ന മഹാനടൻറെ മുഖത്തു കൂടി ശൃംഗാരം എന്ന രസം വളരെ subtle ആയും effective ആയും പുറത്ത് വന്ന രണ്ടു സീനുകളെ പറ്റിയാണ് .എന്നാൽ രണ്ടും ശൃംഗാരം എന്ന ഭാവത്തിൻറെ രണ്ടു വ്യത്യസ്‌ത തലങ്ങൾ ആണെന്നുള്ളതാണ് മറ്റൊരു പ്രെത്യേകത . പാലേരിമാണിക്യം എന്ന സിനിമയിൽ കുളത്തിൽ നിന്ന് കുളിച്ചുകയറി അർധനഗ്നയായി നടന്നു പോകുന്ന ഒരു സ്ത്രീയെ നോക്കുന്ന ജന്മിയായ അഹ്മദ് ഹാജിയുടെ മുഖമാണ് ആദ്യത്തേത് . അവിടെ ശൃംഗാരം എന്ന രസത്തിന്റെ കാമം എന്ന തലം ആണ് ഉപയോഗിച്ചിരിക്കുന്നത് . അടുത്തത് ഇന്നലെ പുറത്ത് വന്ന മാമാങ്കം എന്ന സിനിമയിലെ സ്ത്രൈണ കഥാപാത്രമാണ് . ആ കണ്ണുകളിൽ ഉള്ളത് വശ്യതയാണ് . ശൃംഗാരം എന്ന രസത്തിന്റെ മറ്റൊരു തലമാണ് വശ്യത .(വശ്യത എന്ന് പറഞ്ഞാൽ opposite gender നെ ആകർഷിക്കുന്ന തരത്തിലുള്ള ഭാവം ). ഒട്ടും loud ആക്കാതെ വളരെ subtle ആയിട്ടാണ് മമ്മൂക്ക ഇത് രണ്ടും ചെയ്ത വച്ചിരിക്കുന്നത് . പ്രധാനമായും കണ്ണുകൾ മാത്രം ഉപയോഗിച്ചാണ് ഇത്രയും complex ആയ രണ്ടു emotions അദ്ദേഹം ചെയ്തു ഫലിപ്പിച്ചിരിക്കുന്നത് .
 
ഇതുപോലെ മഴയെത്തും മുൻപേ , അഴകിയ രാവണൻ , മണിവത്തൂരിലെ ആയിരം ശിവരാത്രികൾ , വടക്കൻവീരഗാഥ ഇങ്ങനെ ഒരുപാട് സിനിമകളിൽ ശൃംഗാര രസത്തിന്റെ മൂന്നാമത്തെ തലമായ പ്രണയവും മമ്മൂട്ടി എന്ന നടൻ വളരെ effective ആയി ചെയ്തു വച്ചിരിക്കുന്നത് കാണാൻ കഴിയും .
 
ഇത് മുഖഭാവങ്ങളുടെ കാര്യം മാത്രമാണ് ഇതിൻറെ കൂടെ ശരീരഭാഷ , ശബ്ദം ഇതൊക്കെ ചേരുമ്പോൾ കഥാപാത്രങ്ങൾക്ക് വേറെ ഒരു ഛായ തന്നെ കൈവരും .ശെരിക്കും ഒരു പരകായപ്രവേശം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം