Webdunia - Bharat's app for daily news and videos

Install App

ഹിറ്റുകളുടെ 'രാജാ'വാകാൻ രാജ 2; മമ്മൂട്ടി ചിത്രം ഓഗസ്‌റ്റിൽ ആരംഭിക്കും

ഹിറ്റുകളുടെ 'രാജാ'വാകാൻ രാജ 2; മമ്മൂട്ടി ചിത്രം ഓഗസ്‌റ്റിൽ

Webdunia
ചൊവ്വ, 3 ജൂലൈ 2018 (09:06 IST)
പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുമെന്നും ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുമെന്നുമായിരുന്നു വൈശാഖ് അറിയിച്ചത്. ചിത്രത്തിൽ മമ്മൂട്ടിയ്‌ക്ക് രണ്ട് നായികമാരുണ്ടായിരിക്കും. ഓഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണമാരംഭിക്കും. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗികമായ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭ്യമല്ല.
 
ടോമിച്ചന്‍ മുളകുപാടം ഈ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറിയെന്നാണ് ആദ്യം കേട്ടത്. തിരക്കഥ അദ്ദേഹത്തിന് തൃപ്തികരമല്ലാതിരുന്നതാണ് കാരണമെന്നും പ്രചരണമുണ്ടായി. പിന്നീട് കേട്ടത് മമ്മൂട്ടിക്ക് ഈ പ്രൊജക്ടിനോട് താല്‍പ്പര്യക്കുറവുണ്ട് എന്നാണ്.
 
എന്നാല്‍ ‘രാജ 2’ ഉപേക്ഷിച്ചതായി മമ്മൂട്ടിയോ വൈശാഖോ ടോമിച്ചനോ ഉദയ്കൃഷ്ണയോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പുലിമുരുകന്‍ പോലെ പ്രകമ്പനം സൃഷ്ടിച്ച ഒരു ഹിറ്റിന് ശേഷം അതേ മാസ് ഘടകങ്ങള്‍ ഒട്ടും ആവേശം ചോരാത്ത തരത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ സബ്ജക്ടായിരുന്നു രാജ 2. അതുകൊണ്ടുതന്നെ അത് വേണ്ടെന്നുവയ്ക്കാന്‍ തിരക്കഥാകൃത്തിനോ സംവിധായകനോ പെട്ടെന്ന് കഴിയില്ല.
 
"രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പൂര്‍ണമായും 2018ലെ ചിത്രം...” - വൈശാഖ് പറഞ്ഞത് നമുക്ക് വിശ്വസിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments