Webdunia - Bharat's app for daily news and videos

Install App

കിടിലൻ പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുന്നു; 'ഉണ്ട' വരുന്നത് ബോക്‌സോഫീസ് കീഴടക്കാൻ!

കിടിലൻ പൊലീസ് വേഷത്തിൽ മമ്മൂട്ടി എത്തുന്നു; 'ഉണ്ട' വരുന്നത് ബോക്‌സോഫീസ് കീഴടക്കാൻ!

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (13:44 IST)
ചിത്രത്തിന്റെ പേര് റിലീസ് ചെയ്‌തപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്ത മമ്മൂട്ടി ചിത്രമാണ് 'ഉണ്ട'. പേരുപോലെതന്നെ ഏറെ വ്യത്യസ്‌തത നിറഞ്ഞതായിരിക്കും ചിത്രമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ വർഷത്തെ ഹിറ്റ് ചിത്രമായ അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'ഉണ്ട'.
 
അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടി 'ഉണ്ട'യ്‌ക്കുണ്ട്. ഉണ്ട എന്ന് പേര് ചിലപ്പോള്‍ മാറ്റാന്‍ സാധ്യതയുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നെങ്കിലും ആ പേരില്‍ തന്നെയാണ് സിനിമയെത്തുന്നത്. 
 
ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയർ‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചനകൾ. എന്നാൽ ചിത്രത്തല്ലെ നായിക ആരാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.
 
ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം പകരുന്നത്. തമിഴിലെ പ്രശസ്ത നിര്‍മാതാക്കളായിരുന്ന ജെമിനി സ്റ്റുഡിയോസ്, മൂവി മില്‍ എന്നിവരാണ് നിര്‍മാണം. ജാര്‍ഖണ്ഡ്, ഛത്തിസ്‌‌ഗണ്ഡ്, മംഗലാപുരം, കാസര്‍ഗോഡ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ‍.  ഒക്ടോബറോട് കൂടിയായിരിക്കും ചിത്രീകരണം ആരംഭിക്കുന്നത്. മലയാളത്തിന് പരിചയമില്ലാത്ത വേറിട്ടൊരു മേക്കിംഗാണ് ചിത്രത്തിന് വേണ്ടി ഒരുക്കുന്നതെന്നാണ് സൂചന. ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത ജനുവരിയില്‍ റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് അണിയറ പ്രവര്‍ത്തകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments