Webdunia - Bharat's app for daily news and videos

Install App

യാത്ര ബമ്പര്‍ ഹിറ്റ്, തെലുങ്കില്‍ മമ്മൂട്ടിയുടെ ആക്ഷന്‍ ത്രില്ലര്‍ ഉടന്‍; മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമകളെല്ലാം തെലുങ്കില്‍ ഡബ്ബ് ചെയ്ത് ഉടന്‍ പുറത്തിറക്കാനും നീക്കം!

Webdunia
തിങ്കള്‍, 18 ഫെബ്രുവരി 2019 (18:45 IST)
മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര വന്‍ ഹിറ്റായി മാറിയതോടെ മമ്മൂട്ടിയുടെ ഡേറ്റിനായി തെലുങ്കില്‍ നിര്‍മ്മാതാക്കളുടെ മത്സരം. വൈ എസ് രാജശേഖര റെഡ്ഡിയായി തകര്‍ത്തഭിനയിച്ച് മമ്മൂട്ടി തെലുങ്ക് ജനതയുടെയാകെ മനം കവര്‍ന്നതോടെയാണ് മമ്മൂട്ടിയെ കേന്ദ്രീകരിച്ച് ബിഗ്ബജറ്റ് സിനിമകളൊരുക്കാന്‍ നിര്‍മ്മാതാക്കള്‍ കൂട്ടത്തോടെയെത്തുന്നത്.
 
മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് നിര്‍മ്മാതാക്കളും സംവിധായകരും പ്ലാന്‍ ചെയ്യുന്നത്. തെലുങ്കില്‍ ഇതുപോലെ ആജ്ഞാശക്തിയുള്ള ഒരു നായകനില്ലെന്നും അതിനാല്‍ തന്നെ മമ്മൂട്ടിയുടെ തെലുങ്ക് ആക്ഷന്‍ സിനിമകള്‍ വന്നാല്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുമെന്നുമാണ് അവര്‍ പറയുന്നത്.
 
ഇതിന്‍റെ ഭാഗമായി ‘മധുരരാജ’ റിലീസ് ചെയ്യുന്ന അന്നുതന്നെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് റിലീസ് ചെയ്യാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. മമ്മൂട്ടി, ജഗപതി ബാബു, സണ്ണി ലിയോണ്‍ എന്നിവരുടെ സാന്നിധ്യവും പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും തെലുങ്കില്‍ ഈ സിനിമയ്ക്ക് വലിയ ബിസിനസ് നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഈ വര്‍ഷം തന്നെ തെലുങ്കില്‍ ഒരു ആക്ഷന്‍ സിനിമയ്ക്ക് മമ്മൂട്ടി കരാര്‍ ഒപ്പിടുമെന്നും സൂചനകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments