Webdunia - Bharat's app for daily news and videos

Install App

ഒടിയന് വേണ്ടി മമ്മൂട്ടിയും! അന്തംവിട്ട് ആരാധകർ!

തമ്മിൽ തല്ലുന്ന ആരാധകർ ഇതൊന്ന് കാണ്!

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (16:06 IST)
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിനു മമ്മൂട്ടി നല്‍കിയ പിന്തുണയ്ക്കും ആശംസകള്‍ക്കും ഫെയ്‌സ്ബുക്കിലൂടെ നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 
 
ഒടിയന്റെ കലണ്ടര്‍ പ്രകാശനം ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കു വെച്ചിട്ടുണ്ട്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായിരിക്കു‌ന്നത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും പേരുകൾ പറഞ്ഞ് തമ്മിലടിക്കുന്ന ആരാധകർ കാണേണ്ടത് തന്നെയാണ് ഈ ചിത്രം. നേരത്തേ പ്രണവ് മോഹൻലാലിന്റെ ആദി റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മമ്മൂട്ടിയിൽ നിന്നും അനുഗ്രഹം വാങ്ങുന്നതിനായി പ്രണവ് കുടുംബസമേതം അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു.
 
ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിന്റെ ലുക്ക് വെറൈറ്റി ഉള്ളതാണ്. ചിത്രത്തിനായി 18 കിലോ കുറച്ചെത്തിയ മോഹന്‍ലാലിന്റെ ഗെറ്റപ്പ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മഞ്ജു വാര്യര്‍ നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, നരേന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments