Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു, സത്യന്‍ അന്തിക്കാട് ഉടക്കി!

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (13:28 IST)
വലിയ സുഹൃത്തുക്കളാണ് മമ്മൂട്ടിയും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും. കരിയറിന്‍റെ തുടക്കകാലം മുതല്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍. എന്നാല്‍ ഒരു സിനിമയില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്ന് ശ്രീനിവാസന്‍ നിര്‍ദ്ദേശിച്ചത് സത്യന്‍ അന്തിക്കാട് തള്ളിക്കളഞ്ഞത്രേ!
 
നാടോടിക്കാറ്റ് എന്ന എക്കാലത്തെയും ക്ലാസിക് കോമഡി ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയെ ഉള്‍പ്പെടുത്തണമെന്നായിരുന്നു ശ്രീനിവാസന്‍റെ സജഷന്‍. എന്നാല്‍ ആ തീരുമാനത്തോട് പൊരുത്തപ്പെടാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞില്ല. അത് മമ്മൂട്ടിയോടുള്ള വിരോധം കൊണ്ടല്ല, കഥ അത് ആവശ്യപ്പെടാത്തതുകൊണ്ടായിരുന്നു.
 
നാടോടിക്കാറ്റിന്‍റെ തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഷൂട്ടിംഗ് തുടങ്ങിയത്. ക്ലൈമാക്സൊന്നും എഴുതിയിട്ടുമില്ല, ക്ലൈമാക്സ് എങ്ങനെയാവണമെന്ന് ആലോചിച്ചിട്ടുമില്ല. ഷൂട്ടിംഗിനിടെ ഒരു ദിവസം സത്യന്‍ അന്തിക്കാട് റൂമിലെത്തുമ്പോള്‍ ശ്രീനിവാസന്‍ വളരെ ഹാപ്പിയായി ഇരിക്കുന്നു. സിനിമയുടെ കഥയില്‍ രസകരമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയത്രേ.
 
മമ്മൂട്ടിക്ക് ഒരു അതിഥി വേഷം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു പൊലീസ് ഇന്‍സ്പെക്‍ടറുടെ വേഷം. നേരത്തേ ആലോചിച്ച് ഉറപ്പിച്ച കഥയില്‍ നിന്ന് ഇങ്ങനെ കുറേ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. നിര്‍മ്മാതാവും ഹാപ്പി!
 
എന്നാല്‍ ഈ മാറ്റങ്ങളൊന്നും തീരെ പോരായെന്നും സ്വാഭാവികമായ കഥാഗതിയോട് യോജിക്കുന്നില്ലെന്നുമായിരുന്നു സത്യന്‍ അന്തിക്കാടിന്‍റെ അഭിപ്രായം. ശ്രീനിവാസനും അതോടെ ദേഷ്യം വന്നു. ഇരുവരും തമ്മില്‍ പിണങ്ങി.
 
എന്നാല്‍ ഒടുവില്‍ സത്യന്‍ അന്തിക്കാടിന്‍റെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള കഥാഗതിയാണ് ഒടുവില്‍ ശ്രീനിവാസന്‍ എഴുതി നല്‍കിയത്. പിണക്കം ദിവസങ്ങള്‍ക്കുള്ളില്‍ അലിഞ്ഞില്ലാതാകുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments