Webdunia - Bharat's app for daily news and videos

Install App

ബിഗ് ബ്രദറിനെ വീഴ്ത്താന്‍ മമ്മൂട്ടിയുടെ പുതിയ നമ്പര്‍, ഞെട്ടി മോഹന്‍ലാല്‍ ക്യാമ്പ് !

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (14:24 IST)
മമ്മൂട്ടിയുടെ വലിയ പ്രൊജക്ടുകള്‍ ഒന്നിനുപിറകേ ഒന്നായി അണിയറയില്‍ ഒരുങ്ങുമ്പോള്‍ ആരാധകര്‍ക്ക് ഒരു ചെറിയ പരാതിയുണ്ട്. അത് കോമഡിച്ചിത്രങ്ങള്‍ക്ക് മമ്മൂട്ടി ഇപ്പോള്‍ അധികം പ്രാധാന്യം നല്‍കുന്നില്ല എന്നതാണ്. ആക്ഷന്‍ ചിത്രങ്ങള്‍ക്കും ഇമോഷണല്‍ ഡ്രാമകള്‍ക്കുമാണ് ഇപ്പോള്‍ അധികവും മമ്മൂട്ടി ഡേറ്റ് നല്‍കുന്നത്. എന്നാല്‍ കോമഡി ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താനും ഇനി മമ്മൂട്ടി സമയം കണ്ടെത്തും.
 
ലാല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഇത്. ലാല്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണെന്നാണ് അറിയുന്നത്.
 
മമ്മൂട്ടിയെ നായകനാക്കി ലാല്‍ മുമ്പ് സംവിധാനം ചെയ്ത ‘കോബ്ര’ ഒരു പരാജയമായിരുന്നു. തിരക്കഥയിലെ പാളിച്ചയായിരുന്നു നല്ല ഒരു എന്‍റര്‍ടെയ്നറാകുമായിരുന്ന കോബ്രയെ തകര്‍ത്തുകളഞ്ഞത്. അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് ലാല്‍ പുതിയ സിനിമയുടെ തിരക്കഥയെഴുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അതേസമയം, മമ്മൂട്ടിയെ നായകനാക്കി ലാല്‍ നിര്‍മ്മിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ഹിറ്റ്‌ലര്‍, ബ്ലാക്ക്, തൊമ്മനും മക്കളും, പോത്തന്‍‌വാവ എന്നിവയാണ് ലാല്‍ നിര്‍മ്മിച്ച മമ്മൂട്ടിച്ചിത്രങ്ങള്‍.
 
വാല്‍ക്കഷണം: സംവിധായകന്‍ സിദ്ദിക്ക് ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്‍റെ എഴുത്തുജോലിയിലാണ്. ‘ബിഗ് ബ്രദര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിദ്ദിക്കിന്‍റെ മോഹന്‍ലാല്‍ ചിത്രവും ലാലിന്‍റെ മമ്മൂട്ടിച്ചിത്രവും ഒരേസമയം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments