Webdunia - Bharat's app for daily news and videos

Install App

മമ്മൂക്കയുടെ ഏറ്റവും വലിയ ചിത്രം, മാമാങ്കത്തിനായി വഴിമാറി കൊടുത്ത് ഷൈലോക്ക്; കൈയ്യടിച്ച് ആരാധകർ

ചിപ്പി പീലിപ്പോസ്
വ്യാഴം, 14 നവം‌ബര്‍ 2019 (12:43 IST)
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഡിസംബറിലാണ് റിലീസ്. മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 21നായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ, ചിത്രത്തിന്റെ വർക്കുകൾ കഴിയാത്തതിനെ തുടർന്ന് ഡിസംബർ 12ലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്. 
 
മാമാങ്കത്തിനായി ജോബി ജോർജ് നിർമിക്കുന്ന ഷൈലോക്ക് റിലീസ് നീട്ടിയിരിക്കുകയാണ്. ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രം അടുത്ത വർഷം ജനുവരി 23ലേക്ക് മാറ്റിയിരിക്കുന്നുവെന്ന വിവരം നിർമാതാവ് ജോബി തന്നെയാണ് അറിയിച്ചത്. മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണെന്ന് ജോബി കുറിച്ചു. 
 
ജോബി ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:
 
സ്‌നേഹിതരെ ഷൈലോക്കിന്റെ എല്ലാവര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20 റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതുകൊണ്ട് , അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ് എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ, ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ…

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments