Webdunia - Bharat's app for daily news and videos

Install App

നന്മയുടേയും തിന്മയുടേയും ആൾ രൂപമായി അവൻ വരും, ഷൈലോക്ക് ലോഡിങ് !

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 6 നവം‌ബര്‍ 2019 (11:45 IST)
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ആക്ഷന്‍ ഫാമിലി ത്രില്ലര്‍ ‘ഷൈലോക്ക്’ ക്രിസ്‌മസിന് പ്രദര്‍ശനത്തിനെത്തുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മീനയാണ് നായിക. തമിഴിലെ പ്രശസ്‌ത താരം രാജ്‌കിരണ്‍ ഷൈലോക്കില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴില്‍ ‘കുബേരന്‍’ എന്ന പേരിലും ഈ സിനിമ റിലീസ് ചെയ്യും.
 
പൂര്‍ണമായും ഒരു മാസ് എന്‍റര്‍ടെയ്‌നറായ ഷൈലോക്കില്‍ കലാഭവന്‍ ഷാജോണും ബൈജുവും ഏറെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മമ്മൂട്ടിച്ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മാമാങ്കത്തിനു ശേഷമാകും സിനിമ റിലീസ് ചെയ്യുക എന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, മാമാങ്കമഹോത്സവത്തിനു ശേഷമാകും ചിത്രത്തിന്റെ ടീസർ, ട്രെയിലർ എന്നിവ പുറത്തിറങ്ങുക എന്നും നിർമാതാവ് ജോബി ജോർജ് പറയുന്നു. 
 
‘അനേകായിരം മെസ്സേജുകൾ വരുന്നു, അതിനെല്ലാം ഒരേഒരു ഉത്തരം. മാമാങ്ക ഉത്സവത്തിന് ശേഷം, നന്മയുടെയും തിന്മയുടെയും ആൾ രൂപമായി ഇടിവെട്ടായി അവൻ വരും. മെഗാസ്റ്റാർ....... ഷൈലോക്ക്..... ലോഡിങ്...‘- ജോബി ഫേസ്ബുക്കിൽ കുറിച്ചു. 
 
രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അജയ് വാസുദേവ് - മമ്മൂട്ടി ടീമിന്‍റേതായി എത്തുന്ന  ചിത്രം മാമാങ്കത്തിനു ശേഷമാകും റിലീസ് ചെയ്യുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments