Webdunia - Bharat's app for daily news and videos

Install App

എന്തൊരു മനുഷ്യനാണ് മമ്മൂക്ക നിങ്ങൾ, എത്ര പുതുമുഖങ്ങളുടെ സ്വപ്നങ്ങൾക്കാണ് കൂട്ട് നിൽക്കുന്നത്?!

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (11:41 IST)
നിരവധി പുതുമുഖ സംവിധായകരെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയ മെഗാസ്റ്റാറാണ് മമ്മൂട്ടി. ലാൽ ജോസ്, ആഷിഖ് അബു തുടങ്ങി നിരവധി പുതുമുഖങ്ങൾ മമ്മൂട്ടിയെ വെച്ചാണ് തങ്ങളുടെ ആദ്യ സിനിമ ഒരുക്കിയത്. മലയാള സിനിമയിൽ പുതുമുഖ സംവിധായകർക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ നായക നടൻ ഒരുപക്ഷേ മമ്മൂട്ടി ആയിരിക്കും. 
 
പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുന്നത് പുതുമുഖങ്ങള്‍ക്കാ‍ണെന്നും മമ്മൂട്ടിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് പുതുമുഖ സംവിധായകരെ മമ്മൂട്ടി എപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്. 70ലധികം നവാഗത സംവിധായകരെയാണ് മമ്മൂട്ടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അക്കൂട്ടത്തിൽ ഇപ്പോൾ പുതിയത് ജോഫിൻ ടി ചാക്കോ ആണ്. 
 
ദ പ്രീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ജോഫിൻ സംവിധായകനാവുകയാണ്. മമ്മൂട്ടിയാണ് കൈ പിടിച്ചുയർത്തിയിരിക്കുന്നത്. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ഒരു പുരോഹിതനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  
 
ബ്ലെസി, ലാല്‍ ജോസ്, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക് അബു, വൈശാഖ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങി മമ്മൂട്ടി കൊണ്ടുവന്ന സംവിധായകരാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നത്. പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുമ്പോഴെല്ലാം വന്‍ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നതും ചരിത്രം. ഇതൊരു വലിയ സംഭവമണെന്നൊന്നും മമ്മൂട്ടി കരുതുന്നില്ല. എങ്കിലും, വമ്പന്‍ സംവിധായകര്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന താരങ്ങള്‍ക്കിടയില്‍ മെഗാസ്റ്റാര്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണോ?

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന വില

എകെജി ഭവനില്‍ അവസാനമായി; ചെങ്കൊടി പുതപ്പിച്ച് പ്രകാശ് കാരാട്ട്, യെച്ചൂരിക്ക് വിട

ഓണത്തിനു നോണ്‍ വെജ് വിളമ്പുന്നവരും ഉണ്ടത്രേ..!

മലയാളി യാത്രക്കാർക്ക് എട്ടിൻ്റെ പണി തന്ന് എയർ ഇന്ത്യ എക്സ്പ്രസ്, ഡൽഹി- കൊച്ചി വിമാനം പുറപ്പെട്ടത് 12 മണിക്കൂർ വൈകി

അടുത്ത ലേഖനം
Show comments