Webdunia - Bharat's app for daily news and videos

Install App

‘ഒരു അധോലോക നായകന്റെ കുമ്പസാരം’ - ചോരയ്ക്ക് ചോര കൊണ്ട് കണക്ക് തീർക്കാൻ മമ്മൂട്ടിയുടെ ഡോൺ എത്തുന്നു!

Webdunia
വെള്ളി, 22 ഫെബ്രുവരി 2019 (11:49 IST)
ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം! മമ്മൂട്ടിയുടെ അടുത്ത മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘അമീര്‍’ എന്നാണ് ചിത്രത്തിന് പേര്. തിരക്കഥ എഴുതുന്നത് സാക്ഷാല്‍ ഹനീഫ് അദേനി. മധുരരാജ, പതിനെട്ടാം പടി, ഉണ്ട തുടങ്ങി നിരവധി മാസ് പടങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്. 
 
അതിനിടയിലാണ് ഹനീഫ് അദേനിയുടെ അമീർ എന്ന ചിത്രവും ഒരുങ്ങുന്നത്. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അധോലോകനായകനായ അമീര്‍ ആയി മമ്മൂട്ടി എത്തുന്നു. ‘കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍’ എന്ന ടാഗ് ലൈനിലൂടെ കഥയുടെ സ്വഭാവം ഏതാണ്ട് പിടികിട്ടും.
 
രക്തരൂഷിതമായ ഒരു ചലച്ചിത്രഗാഥയായിരിക്കും ഇതെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. പൂര്‍ണമായും ദുബായില്‍ ആയിരിക്കും ഇതിന്റെ ചിത്രീകരണമെന്നാണ് സൂചന. അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. കാത്തിരിക്കാം ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.
 
ദി ഗ്രേറ്റ്ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം മാസ് ആക്ഷന്‍ സിനിമകളുടെ ഉസ്താദായ ഹനീഫ് അദേനി ഒരു മമ്മൂട്ടിച്ചിത്രത്തിനായി തിരക്കഥയെഴുതുന്നു എന്നതുതന്നെ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കും. ഇതിനിടയിൽ ചിത്രത്തിന്റെ ഫാൻ മേയ്ഡ് പോസ്റ്ററുകളും പുറത്തിറങ്ങി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments