എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും ഒന്നിച്ച മധുരരാജയുടെ ബോക്സ് ഓഫീസ് കീഴടക്കികഴിഞ്ഞു. ചിത്രം നുറ് കോടി ക്ലബിൽ ഇടം പിടിച്ചതായാണ് സൂചന. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു മാസ്സ് എന്റര്‍റ്റൈനര്‍ ആയിരുന്നു ചിത്രം.
സ്വപ്‌നം കണ്ച ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിച്ചതിന്റെ സന്തോഷത്തിലാണ് വൈശാഖ് കൂട്ടരും. ജനക്കൂട്ടത്തിനുവേണ്ടിയാണ് ഞങ്ങള്‍ പടമിറക്കുന്നതെന്ന് വൈശാഖ് പറയുന്നു. പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക. അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് വൈശാഖ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നു.
‘ഞങ്ങള്‍ ചെയ്യുന്നത് അക്കാദമിക് സിനിമകള്‍ അല്ല എന്ന് വ്യക്തമായ ബോധ്യം ഉള്ളതുകൊണ്ട് അതിനൊന്നും വലിയ പ്രാധാന്യം കല്‍പിക്കാറില്ല. ജനക്കൂട്ടത്തിനുവേണ്ടിയാണ് ഞങ്ങള്‍ പടമിറക്കുന്നത്. പല തരത്തിലുള്ളവരാണ് ജനക്കൂട്ടത്തിലുണ്ടാവുക. അവരുടെ ആസ്വാദന നിലവാരം പല തട്ടിലായിരിക്കും. അവരെ എല്ലാവരെയും ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമാകുന്നതുകൊണ്ടാണല്ലോ പടം 50 കോടിയും 100 കോടിയുമൊക്കെ കലക്ട് ചെയ്യുന്നത്. അതുതന്നെയാണ് വലിയ സന്തോഷം. കുറച്ചുപേരുടെ വിമര്‍ശനങ്ങള്‍ക്കല്ല കൂടുതല്‍ ആളുകളുടെ കയ്യടികള്‍ക്കാണ് ഞങ്ങള്‍ ശ്രദ്ധ കൊടുക്കുന്നത്‘ – വൈശാഖ്.