Webdunia - Bharat's app for daily news and videos

Install App

പ്രിയദര്‍ശന് മമ്മൂട്ടിച്ചിത്രം ചെയ്യാന്‍ സന്തോഷമേയുള്ളൂ!

Webdunia
ശനി, 13 ജനുവരി 2018 (16:19 IST)
മൂന്നേ മൂന്നു സിനിമകള്‍. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തത് മൂന്നു സിനിമകള്‍ മാത്രമാണ്. വിവിധ ഭാഷകളിലായി നൂറോളം സിനിമകളെടുത്ത സംവിധായകനാണ് പ്രിയന്‍. കൂടുതല്‍ ചിത്രങ്ങളിലും മോഹന്‍ലാലായിരുന്നു നായകന്‍. പറയാനും വയ്യ പറയാതിരിക്കാനും വയ്യ, രാക്കുയിലിന്‍ രാഗസദസില്‍, മേഘം എന്നീ സിനിമകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്.
 
എന്തുകൊണ്ടാണ് പ്രിയന് ഇത്ര മമ്മൂട്ടിവിരോധം? അതൊരിക്കലും ‘മമ്മൂട്ടിവിരോധം’ അല്ല. മമ്മൂട്ടിയെ നായകനാക്കി സിനിമകള്‍ ചെയ്യാന്‍ കഴിയാത്തത് തന്‍റെ തന്നെ കുറ്റമാണെന്നാണ് പ്രിയന്‍ വിശ്വസിക്കുന്നത്. മമ്മൂട്ടിക്കുവേണ്ടി കഥകള്‍ ഉണ്ടാക്കാന്‍ കഴിയാത്തതാണ് പ്രശ്നമെന്നും എന്തുകൊണ്ടോ പലപ്പോഴും മോഹന്‍ലാലിനുപറ്റിയ കഥകളാണ്‌ കിട്ടാറുളളതെന്നും പ്രിയന്‍ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂര്‍വമല്ല മമ്മൂട്ടിയെ അഭിനയിപ്പിക്കാത്തത്.
 
പ്രിയദര്‍ശന്‍റെ സിനിമകള്‍ മിക്കതിനും പല ഹോളിവുഡ് സിനിമകളുടെയും ടച്ചുണ്ട്. താന്‍ ഒരു നല്ല മോഷ്ടാവാണെന്ന് പ്രിയന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “എന്‍റെ കിലുക്കത്തിന് 'റോമന്‍ ഹോളിഡേ'യുടെ ടച്ചുണ്ട്‌. അത് കണ്ടുപിടിക്കാന്‍ ഇടം കൊടുക്കാതിരിക്കുന്നതാണ്‌ ഒരു സംവിധായകന്‍റെ കല. ഞാന്‍ ഒരു സിനിമയിലെ കഥ അതേപടി മോഷ്‌ടിക്കാറില്ല. മിക്ക സംവിധായകരും എഴുത്തുകാരും മോഷ്‌ടാക്കളാണ്‌. പലര്‍ക്കും മോഷണം കലയാക്കിമാറ്റാന്‍ കഴിയുന്നില്ല. അതുകൊണ്ട്‌ അതു കണ്ടുപിടിക്കപ്പെടുന്നു” - ഒരഭിമുഖത്തില്‍ പ്രിയന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments