Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി രണ്ടും കല്‍പ്പിച്ച്; പൃഥ്വിരാജ് പറഞ്ഞപോലെ കരിയറിന്റെ മറ്റൊരു ഫേസ് ആകും ഇത് ! റോഷാക്കില്‍ സൈക്കോ വില്ലന്‍

Webdunia
ചൊവ്വ, 3 മെയ് 2022 (10:10 IST)
ഹോളിവുഡ് ലെവല്‍ കളികള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മലയാളികളെ ഞെട്ടിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സിനിമയുടെ സംവിധായകന്‍ നിസാം ബഷീര്‍ അടുത്തതായി ഒരുക്കുന്ന ചിത്രത്തില്‍ ഞെട്ടിക്കുന്ന ലുക്കിലാണ് മമ്മൂട്ടിയെത്തുന്നത്.
 
'റോഷാക്ക്' എന്നാണ് മമ്മൂട്ടി-നിസാം ബഷീര്‍ ചിത്രത്തിനു പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രമായിരിക്കും 'റോഷോക്ക്' എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചോരപുരണ്ട തുണി മുഖത്തണിഞ്ഞ് കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം.
 
പൃഥ്വിരാജ് പറഞ്ഞ പോലെ മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ ഫേസ് ആണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഹോളിവുഡിലെ ക്രൈം ത്രില്ലറുകളുടെ അഡാപ്റ്റേഷനായിരിക്കും 'റോഷാക്ക്' എന്നാണ് ആരാധകരുടെ കമന്റ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് സിനിമ നിര്‍മ്മിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്ടാണിത്. ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments