Webdunia - Bharat's app for daily news and videos

Install App

ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാകേണ്ടിയിരുന്നത് നമിത; അവസരം നഷ്ടപ്പെട്ടതില്‍ ഇന്നും ദുഃഖം

Webdunia
ശനി, 5 ജൂണ്‍ 2021 (16:00 IST)
ഗ്ലാമര്‍ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നമിത. പുലിമുരുകനില്‍ മോഹന്‍ലാലിനൊപ്പവും നമിത അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ നമിതയെ തേടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അവസരം വന്നതാണ്. എന്നാല്‍, അത് നടക്കാതെ പോയി. അന്ന് മമ്മൂട്ടിയുടെ നായികയായി അഭനയിക്കാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ നമിതയ്ക്ക് ഇന്നും ദുഃഖമുണ്ട്. 
 
സിദ്ധിഖ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ക്രോണിക് ബാച്ചിലര്‍ വലിയൊരു സൂപ്പര്‍ഹിറ്റായിരുന്നു. മമ്മൂട്ടിയും മുകേഷും രംഭയും ഭാവനയുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയുടെ നായികയാകാന്‍ സംവിധായകന്‍ സിദ്ധിഖ് ആദ്യം അന്വേഷിച്ചത് നമിതയെയാണ്. എന്നാല്‍, ചില കാരണങ്ങളാല്‍ നമിതയെ ബന്ധപ്പെടാന്‍ സാധിച്ചില്ല. പിന്നീടാണ് മമ്മൂട്ടിയുടെ നായികയായി സിദ്ധിഖ് രംഭയെ തീരുമാനിക്കുന്നത്. ക്രോണിക് ബാച്ചിലര്‍ തമിഴില്‍ എത്തിയപ്പോള്‍ രംഭയുടെ വേഷം ചെയ്തത് നമിതയാണ്. മലയാളം ക്രോണിക് ബാച്ചിലര്‍ നഷ്ടപ്പെട്ടതില്‍ ഇപ്പോഴും ദുഃഖമുണ്ടെന്ന് താരം പറയുന്നു. 'ഒരു പക്ഷേ അന്ന് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമായിരുന്നു. നഷ്ടപ്പെട്ടത് ഒരു മമ്മൂട്ടി ചിത്രം കൂടിയാണ്,' ഒരു അഭിമുഖത്തില്‍ നമിത പറഞ്ഞു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments