Webdunia - Bharat's app for daily news and videos

Install App

വമ്പന്‍ ഷോയ്ക്കായി മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ഖത്തറില്‍; അവസാന നിമിഷം റദ്ദാക്കി, കാരണം ഇതാണ്

സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണം പരിപാടി റദ്ദാക്കിയെന്നാണ് സംഘാടകരായ 'നയണ്‍ വണ്‍ ഇവന്റ്‌സ്' സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്

രേണുക വേണു
വെള്ളി, 8 മാര്‍ച്ച് 2024 (09:26 IST)
Magic Show

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ പങ്കെടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഖത്തറില്‍ സംഘടിപ്പിക്കാനിരുന്ന 'മോളിവുഡ് മാജിക്' അവസാന നിമിഷം റദ്ദാക്കി. ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴ് മണിക്ക് തുടങ്ങാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഈ പരിപാടിയില്‍ പങ്കെടുക്കാനായി മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഖത്തറില്‍ എത്തിയിരുന്നു. 
 
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണം പരിപാടി റദ്ദാക്കിയെന്നാണ് സംഘാടകരായ 'നയണ്‍ വണ്‍ ഇവന്റ്‌സ്' സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്. അതേസമയം പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 
 
കാണികള്‍ക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളില്‍ തിരികെനല്‍കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. tickets.9one@gmail.com എന്ന ഇ മെയില്‍ വഴി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ നവംബറില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടി പിന്നീട് മാറ്റിവയ്ക്കുകയും, ജനുവരി അവസാന വാരത്തില്‍ പുതിയ തിയതി പ്രഖ്യാപിക്കുകയുമായിരുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; കുറഞ്ഞത് 1080രൂപ

അടുത്ത ലേഖനം
Show comments