Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകളെ തകര്‍ക്കാനുള്ള ശേഷി ദിലീപിനുണ്ടോ?

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (15:27 IST)
ഒടിയനെതിരായ സോഷ്യല്‍ മീഡിയ ആക്രമണത്തിന് പിന്നില്‍ ജനപ്രിയനായകന്‍ ദിലീപ് ആണോ? അങ്ങനെയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ആരോപിക്കുന്നത്. തനിക്കെതിരായ വിരോധം ചിത്രത്തോട് തീര്‍ക്കുകയാണെന്നാണ് ആരോപണം.
 
എന്നാല്‍ അതില്‍ എത്രമാത്രം വാസ്തവമുണ്ട് എന്നതില്‍ ഏവര്‍ക്കും സംശയമുണ്ട്. കാരണം, മോഹന്‍ലാല്‍ എന്ന വലിയ താരത്തിന്‍റെ ഒരു വലിയ സിനിമ വ്യാജപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയല്ല ദിലീപ് എന്നതുതന്നെ.
 
മലയാളത്തില്‍ മോഹന്‍ലാല്‍ എന്ന പേരിന് വലിയ ബിസിനസ് വാല്യു ആണുള്ളത്. അദ്ദേഹത്തിന്‍റെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ സോഷ്യല്‍ മീഡിയയിലെ നുണപ്രചരണങ്ങള്‍ കൊണ്ടുമാത്രം തകര്‍ക്കാനാവില്ല. ചിത്രം ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അതിന് കാരണം മറ്റ് പലതുമാണ്. അവര്‍ എന്ത് പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയോ അത് അവര്‍ക്ക് കിട്ടിയില്ല എന്നതുതന്നെ ഏറ്റവും മുഖ്യമായ കാരണം.
 
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്‍റെ ചിത്രങ്ങളെ തകര്‍ക്കാന്‍ മാത്രം ശേഷിയുള്ള ഒരു വ്യക്തിയോ, അങ്ങനെ തകര്‍ക്കാമെന്ന് മനസില്‍ പോലും ചിന്തിക്കുന്ന ഒരു മനുഷ്യനോ അല്ല ദിലീപ് എന്ന് എല്ലാവര്‍ക്കും അറിയാം. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. ദിലീപിന്‍റെ ആക്രമണം മൂലമല്ലല്ലോ ഡ്രാമ, വില്ലന്‍ തുടങ്ങിയ സിനിമകള്‍ക്ക് മോശം ബിസിനസ് നടന്നത്.
 
ഒടിയന്‍റെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്, പരസ്യതന്ത്രത്തിലെ പിഴവ് തന്നെയാണ്. പ്രേക്ഷകര്‍ ഒന്നും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ വന്നപ്പോള്‍ കിട്ടിയ ദൃശ്യവിസ്മയമായിരുന്നു ‘ദൃശ്യം’. അത് മലയാളം എങ്ങനെ ഏറ്റെടുത്തു എന്നത് എല്ലാവരും കണ്ടതാണ്. ഒരുപാട് പ്രതീക്ഷിച്ചാണ് പ്രേക്ഷകര്‍ ‘ഒടിയന്‍’ കളിക്കുന്ന തിയേറ്ററുകളില്‍ എത്തിയത്. അവരുടെ മനസ് സങ്കല്‍പ്പിച്ച ഒടിയനെ അല്ല തിയേറ്ററില്‍ നിന്ന് ലഭിച്ചത്. അതുകൊണ്ട് അവര്‍ അതിനെ രൂക്ഷമായി വിമര്‍ശിച്ചു.
 
പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷ നല്‍കിയത് ആരാണെന്നുകൂടി ചിന്തിക്കണം. സിനിമ നല്ലതാണെങ്കില്‍ അതിനെ തകര്‍ക്കാന്‍ ഒരു കള്ളപ്രചരണത്തിനും കഴിയില്ല എന്ന യാഥാര്‍ത്ഥ്യവും ആദ്യം മനസിലാക്കേണ്ട വസ്തുതയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments