Webdunia - Bharat's app for daily news and videos

Install App

മഞ്ഞുരുകുന്നു, മമ്മൂട്ടിച്ചിത്രത്തിലേക്ക് മഞ്ജു വാര്യര്‍ ?

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (15:30 IST)
മമ്മൂട്ടിച്ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടില്ല. ഇനി അഭിനയിക്കുകയുമില്ല എന്നാണ് ഏവരും കരുതിയിരുന്നത്. എന്നാല്‍ മമ്മൂട്ടിയും മഞ്ജുവും ഒരുമിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 
ദിലീപിനെ വിവാഹം കഴിച്ച് അഭിനയരംഗം വിടുന്നതിന് മുമ്പ് മഞ്ജുവിന് മമ്മൂട്ടിച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടാം വരവില്‍ മഞ്ജു മെഗാസ്റ്റാറിന്‍റെ നായികയാകുമെന്നാണ് ഏവരും വിശ്വസിച്ചത്.
 
പക്ഷേ, ഒരു മമ്മൂട്ടിച്ചിത്രത്തിലേക്കും മഞ്ജുവിന് ക്ഷണമുണ്ടായില്ല. അത് ദിലീപും മമ്മൂട്ടിയും തമ്മിലുള്ള അടുപ്പം കൊണ്ടാകുമെന്നാണ് അണിയറയില്‍ സംസാരമുണ്ടായത്. മമ്മുക്കയ്ക്കൊപ്പം അഭിനയിക്കാന്‍ തനിക്കേറെ ആഗ്രഹമുണ്ടെന്ന് മഞ്ജു പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
 
പുതിയ സാഹചര്യത്തില്‍ മമ്മൂട്ടിച്ചിത്രത്തിലേക്ക് മഞ്ജുവിന് ക്ഷണം വരുമെന്നാണ് സൂചനകള്‍. ഡബ്ലിയു സി സിയുമായി അകന്ന് താരസംഘടനയായ ‘അമ്മ’യോട് ചേര്‍ന്നുനില്‍ക്കുകയാണ് മഞ്ജു ഇപ്പോള്‍. ദിലീപിനെക്കുറിച്ചും പരസ്യപ്രതികരണത്തിനൊന്നും മഞ്ജു തയ്യാറല്ല.
 
മോഹന്‍ലാലിന്‍റെ പിന്തുണയില്‍ സിനിമയില്‍ മഞ്ജു സജീവമായി തുടരുന്നു. ഈ സാഹചര്യത്തില്‍ തന്‍റെ നായികയായി മമ്മൂട്ടി തന്നെ മഞ്ജുവിനെ ക്ഷണിക്കാനുള്ള സാധ്യതയാണ് ഇന്‍ഡസ്ട്രി വിദഗ്ധര്‍ വിലയിരുത്തുന്നത്.
 
ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മമ്മൂട്ടി - മഞ്ജു വാര്യര്‍ ജോഡി സ്ക്രീനില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് ചില സൂചനകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments