Webdunia - Bharat's app for daily news and videos

Install App

Mammootty - Mahesh Narayanan Movie: ഇത് മലയാളത്തിന്റെ 'വിക്രം' ! മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ തിരക്കുകള്‍ക്ക് ശേഷം മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്

രേണുക വേണു
ശനി, 2 മാര്‍ച്ച് 2024 (08:13 IST)
Mammootty - Mahesh Narayanan Movie: മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമ ആക്ഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം 'വിക്രം' പോലെ ഒരു മള്‍ട്ടി സ്റ്റാര്‍ പടമായിരിക്കും ഇതെന്നാണ് വിവരം. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കും. മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയുടെ തിരക്കുകള്‍ക്ക് ശേഷം മമ്മൂട്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഏപ്രിലില്‍ ആയിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പ്രധാനമായും യുഎസ്, യുകെ, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും. 

Read Here: കണ്ണുകള്‍ നിറഞ്ഞു, ഒന്നും പറയാനായില്ല,ദുരനുഭവത്തെ പറ്റി നവ്യ നായര്‍
 
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, മഹേഷ് നാരായണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ച സിനിമയാണ് മഹേഷ് നാരായണന്‍ പിന്നീട് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാന്‍ പോകുന്നത്. ഇന്ത്യന്‍ 2 ചിത്രത്തിനു വേണ്ടിയാണ് കമല്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments