Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലിയാകാന്‍ മമ്മൂട്ടി ! ആ ബ്രഹ്‌മാണ്ഡ ചിത്രം ഉപേക്ഷിച്ചിട്ടില്ല

മുഹമ്മദ് അലി മരയ്ക്കാര്‍ എന്ന നാലാമത്തെ നാവിക പടത്തലവന്റെ കഥ സിനിമയാക്കാനാണ് ടി.പി.രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചിരുന്നത്

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (13:35 IST)
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചെയ്യാന്‍ തീരുമാനിച്ച കുഞ്ഞാലി മരയ്ക്കാര്‍ വീണ്ടും ആലോചനയില്‍. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്ത ശേഷം മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലിമരയ്ക്കാര്‍ സന്തോഷ് ശിവന്‍ ഉപേക്ഷിച്ചതാണ്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. 
 
ടി.പി.രാജീവനും ശങ്കര്‍ രാമകൃഷ്ണനും എഴുതിയ തിരക്കഥയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഈ സിനിമയുടെ പ്രഖ്യാപനമാണ് ആദ്യം നടന്നതും. എന്നാല്‍ തൊട്ടുപിന്നാലെ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിക്കുകയും അതിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ സന്തോഷ് ശിവന്‍ കുഞ്ഞാലി മരയ്ക്കാറില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. 
 
മുഹമ്മദ് അലി മരയ്ക്കാര്‍ എന്ന നാലാമത്തെ നാവിക പടത്തലവന്റെ കഥ സിനിമയാക്കാനാണ് ടി.പി.രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിച്ചിരുന്നത്. മമ്മൂട്ടിയെ നായകനാക്കിയുള്ള മരയ്ക്കാര്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പര്യമുണ്ടെന്നാണ് നിര്‍മാതാവ് ഷാജി നടേശന്റെ നിലപാട്. ഇതിനായി അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Chelakkara, Wayanad By Election 2024: ചേലക്കര, വയനാട് വോട്ടിങ് തുടങ്ങി

അടുത്ത ലേഖനം
Show comments