Webdunia - Bharat's app for daily news and videos

Install App

ത്രസിപ്പിക്കുന്ന സ്റ്റണ്ട് വേണമെന്ന് സംവിധായകന്‍, തനിക്ക് ഡ്യൂപ്പ് വേണ്ടെന്ന് മമ്മൂട്ടി!

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (16:45 IST)
മലയാള സിനിമാലോകവും ഇപ്പോള്‍ വമ്പന്‍ മുതല്‍മുടക്കില്‍ ചിത്രങ്ങളെടുക്കുന്നതില്‍ മറ്റ് ഭാഷകളിലെ സിനിമകളോട് മത്സരിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും നൂറുകണക്കിന് കോടികള്‍ മുടക്കുന്ന സിനിമകളുടെ ഭാഗമാകുന്നു. ചെയ്യുന്ന എല്ലാ സിനിമകളും 100 കോടി ക്ലബിലെത്തിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നിര്‍മ്മാതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്നു.
 
മമ്മൂട്ടി ഇപ്പോള്‍ ഒരു വമ്പന്‍ ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മൂന്ന് ഷെഡ്യൂളുകള്‍ അവസാനിച്ചുകഴിഞ്ഞു. നാലാം ഷെഡ്യൂള്‍ ഉടന്‍ ആരംഭിക്കും. നാലാം ഷെഡ്യൂളില്‍ ശ്യാം കൌശല്‍ ആണ് ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.
 
ഈ സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകളിലും മമ്മൂട്ടി ഉള്‍പ്പെട്ട രംഗങ്ങളാണ് ചിത്രീകരിച്ചത്. കെച്ച കെംബഡ്കി കോറിയോഗ്രാഫ് ചെയ്ത ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിന്‍റെ സഹായം പൂര്‍ണമായും വേണ്ടെന്നുവച്ചാണ് മമ്മൂട്ടി അഭിനയിച്ചത്. യുദ്ധരംഗങ്ങളും വാള്‍പ്പയറ്റുമെല്ലാം അടങ്ങിയ ആക്ഷന്‍ സീക്വന്‍സുകളിലാണ് ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ പ്രകടനം.
 
ശ്യാം കൌശല്‍ ഒരുക്കുന്ന ക്ലൈമാക്സ് രംഗങ്ങളിലും തനിക്ക് ഡ്യൂപ്പ് വേണ്ടെന്ന തീരുമാനത്തിലാണത്രേ മെഗാസ്റ്റാര്‍. ഈ വര്‍ഷം ഓണത്തിന് റിലീസ് ചെയ്യുന്ന മാമാങ്കത്തിന് 75 കോടിയോളമാണ് ചെലവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments