Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ കഴുത്ത് ഞാന്‍ ശരിക്കും ഞെരിച്ചു, അദ്ദേഹത്തിനു നന്നായി വേദനിച്ചു: നടന്‍ മോഹന്‍ അയിരൂര്‍

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2022 (10:58 IST)
മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്ത നടനാണ് മോഹന്‍ അയിരൂര്‍. സിദ്ധിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറില്‍ ശ്രദ്ധേയമായ വേഷത്തിലാണ് മോഹന്‍ അഭിനയിച്ചത്. അതും മമ്മൂട്ടിയുടെ വില്ലനായി. ആ സിനിമയുടെ സെറ്റില്‍വെച്ച് താന്‍ ശരിക്കും മമ്മൂട്ടിയുടെ കഴുത്ത് ഞെരിച്ച അനുഭവം തുറന്നുപറയുകയാണ് മോഹന്‍. 
 
ക്രോണിക് ബാച്ചിലറിന്റെ ഫൈറ്റ് സീനില്‍ കൈ തണ്ടയില്‍ വച്ച് മമ്മൂട്ടിയുടെ കഴുത്ത് ഞാന്‍ ഞെരിക്കുന്ന ഒരു രംഗമുണ്ട്. റിഹേഴ്സലിന്റെ സമയത്ത് എല്ലാം എനിക്ക് അദ്ദേഹം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വെറുതെ ഒരു ജെര്‍ക്ക് ചെയ്താല്‍ മതി, അത് വേണ്ട രീതിയില്‍ ഞാന്‍ മാറ്റി കൊള്ളാം എന്ന് പറഞ്ഞു. പക്ഷേ, ടേക്ക് ആയപ്പോള്‍ എനിക്ക് ടൈമിങ് തെറ്റി. മമ്മൂട്ടിയുടെ കഴുത്തില്‍ ശരിയ്ക്കും ഞെരിച്ചു. ഞാന്‍ കുറച്ച് മാറി നിന്നു, അപ്പോള്‍ രണ്ട് അസോസിയേറ്റ്സ് വന്നിട്ട് പറഞ്ഞു, ചേട്ടന്റെ കാര്‍ഡ് കീറി എന്ന്. ഞാനും അത് ഉറപ്പിച്ചു. 
 
ആ സമയത്ത് മമ്മൂട്ടി തന്നെ അടുത്തേക്ക് വിളിച്ച് പറഞ്ഞ കാര്യം മോഹന്‍ വെളിപ്പെടുത്തി. 'എടാ നീ മമ്മൂട്ടിയ്ക്ക് ഇട്ടാണ് അടിയ്ക്കുന്നത്, അതാണ് പ്രശ്നം.. കഥാപാത്രത്തെ മാത്രമേ മുന്നില്‍ കാണാന്‍ പാടുള്ളൂ. അപ്പോള്‍ വിറക്കില്ല. പിന്നെ സ്റ്റണ്ട് ചെയ്യുമ്പോള്‍ ഞാന്‍ എന്നോ നീ എന്നോ ഇല്ല, ടൈം തെറ്റിയാല്‍ ബാക്കിയുണ്ടാവില്ല. അതുകൊണ്ട് ടൈം തെറ്റാതെ നോക്കാണം' എന്നാണ് തന്റെ തോളില്‍ തട്ടി മമ്മൂട്ടി പറഞ്ഞതെന്ന് മോഹന്‍ വെളിപ്പെടുത്തി. 
 
എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടും, മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിന്റെ കഴുത്ത് ഞാന്‍ ഞെരിച്ചു എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കുറ്റം പറയും. അത് ശരിയ്ക്കും അണ്‍ പ്രൊഫഷണലിസം ആണ്. അദ്ദേഹത്തിന് നന്നായി വേദനിച്ചിരുന്നു. സഹായിയായ ജോര്‍ജ്ജ് ഒരു സ്‌പ്രേ കൊണ്ടു കൊടുത്തു. അദ്ദേഹം അങ്ങോട്ടേക്ക് പോയി, പിന്നെ എനിക്ക് അവിടെ നില്‍ക്കാന്‍ കഴിഞ്ഞില്ല. ഇരുന്നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനും ടെക്നീഷ്യന്‍സിനും എല്ലാം മുന്നില്‍ താനൊരു തെറ്റുകാരനെ പോലെയായെന്നും മമ്മൂട്ടിയുടെ വാക്കുകളാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും മോഹന്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

അടുത്ത ലേഖനം
Show comments